പത്തനംതിട്ട: ഇന്ന് മാത്രം ശബരിമലയിൽ 52,634 പേർ വെർച്വൽ ക്യു ബുക്കു ചെയ്തിട്ടുണ്ട്. ശബരിമലയിൽ ഭക്തജന തിരക്ക് തുടരുകയാണ്. വെർച്വൽ ക്യുവിന് പുറമേ സ്പോട് ബുക്കിങ് വഴിയും തീർത്ഥാടകർ ദർശനത്തിന് എത്തുന്നുണ്ട്. ഇന്നലെ രാത്രി 11ന് പമ്പയിൽനിന്നു മല കയറിയ തീർത്ഥാതടകർ രാവിലെ 8.30 ആയിട്ടും സന്നിധാനത്ത് എത്തിയിരുന്നില്ല. അത്രയ്ക്ക് നീണ്ട കാത്തുനിൽപ്പാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.
മണ്ഡല മകരവിളക്ക് തീർത്ഥാടനം അടുത്ത മാസം തുടങ്ങുകയാണ്. വലിയ തിരക്കിനു മുൻപ് ദർശനം നടത്താൻ തീർത്ഥാടകർ വൻതോതിൽ എത്തിയതാണ് തിരക്ക് ഇത്ര കൂടാൻ കാരണം. അതേസമയം വലിയ തിരക്കിന് അനുസരിച്ചുള്ള ക്രമീകരണങ്ങൾ ഒന്നും സന്നിധാനത്ത് ഏർപ്പെടുത്തിയിട്ടുമില്ല. കുടിവെള്ളം കിട്ടാനും പ്രാഥമിക ആവശ്യത്തിനുമാണ് തീർത്ഥാടകർ ഏറെ ബുദ്ധിമുട്ടുന്നത്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ താമസ സൗകര്യം ഏറെ പരിമിതമാണ്.
നിയന്ത്രണത്തിനു 150 പൊലീസ് കൂടുതലായി എത്തിയിട്ടുണ്ട്. മഴ പെയ്യുന്നതിനാൽ താഴെ തിരുമുറ്റത്ത് വിരിവച്ചു വിശ്രമിക്കാനും കഴിയാതെ അയ്യപ്പന്മാർ വിഷമിച്ചു. 40 മുൻ മേൽശാന്തിമാർ സഹകാർമികരായി രാവിലെ ലക്ഷാർച്ചന തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.