ഈരാറ്റുപേട്ട: നഗരസഭയുടെ കീഴിൽ ഒമ്പത് കുടുംബങ്ങൾ ആണ് നിലവിൽ ST വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത് ST വിഭാഗത്തിൽ ഉൾപ്പെട്ട ഫണ്ട് വിഹിതം നാൾ ഇത് വരെയും നഗരസഭക്ക് ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ നഗരസഭ തനത് വരുമാനത്തിൽ ഉൾപ്പെടുത്തി പ്രോജക്റ്റുകളിലൂടെ ഒമ്പത് കുടുംബങ്ങളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരുന്നതിന് വേണ്ടി ഇന്ന് ചേർന്ന ഊരുകൂട്ടത്തിൽ തീരുമാനമായി വരുന്ന റിവിഷൻ പ്രോജക്ടിൽ ഉൾപ്പെടുത്തി ഇവർക്കു ആവിശ്യമായിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ,വികസനങ്ങൾ, ചികിത്സ സംവിധാനങ്ങൾ, വിദ്യാഭ്യാസം എന്നിവ ഏർപ്പെടുത്തുന്നതിനും ബഹു.ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽഖാദർ അനുമതി നൽകി.
ഈ ഒമ്പത് കുടുംബങ്ങളുടെയും കൃത്യമായ ഡാറ്റാ കളക്ട് ചെയ്ത് നഗരസഭക്ക് സമർപ്പിക്കുന്നതിന് ST പ്രോമോട്ടർ സുരമ്യയെ ചുമതല പെടുത്തുകയും ഊര് മൂപ്പത്തിയായ സൂസമ്മ ജോസഫിനു ഈ ഒൻപത് കുടുംബങ്ങളുടെയും കൃത്യമായ കോർഡിനേഷനിലൂടെ ഇവരുടെ വിവരങ്ങൾ ധരിപ്പിക്കുവാനും നിർദ്ദേശിച്ചു . യോഗത്തിൽ സുനിൽ കുമാർ അദ്ധ്യക്ഷത വഹിക്കുകയും നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽഖാദർ ഉൽഘാടനം നിർവഹിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.