മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ജീവനോപാധി നഷ്ടപ്പെട്ടവർക്ക് നൽകുന്ന സഹായധനം 30 ദിവസത്തേക്ക് കൂടി നീട്ടി

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള സഹായധനം 30 ദിവസത്തേക്ക് കൂടി നീട്ടി. ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ പ്രായപൂർ‍ത്തിയായ ഒരു വ്യക്തിക്ക് പ്രതിദിനം 300 രൂപ വീതം 30 ദിവസത്തേക്കാണ് നൽകുന്നത്. പുതിയ ഉത്തരവ് പ്രകാരം ഒരു കുടുംബത്തിലെ രണ്ട് പ്രായപൂർത്തിയായ വ്യക്തികൾക്ക് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിൽ നിന്നും സഹായധനം നൽകും.

ദീർഘനാളായി ചികിത്സയിൽ കഴിയുന്ന രോ​ഗികളോ, കിടപ്പുരോ​ഗികളോ ഉള്ള കുടുംബങ്ങളിലെ ഒരാൾക്ക് കൂടി ഈ തുക കൈമാറുമെന്നും ദുരന്ത നിവാരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. മേപ്പാടി​ ​ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ ദുരിതബാധിതരായ എല്ലാവർക്കും ഈ ആനുകൂല്യം ലഭിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സർക്കാർ അനുവദിച്ച പണം ലഭിക്കാത്തവരും മുണ്ടക്കൈ ദുരന്തബാധിതരിലുണ്ടെന്ന ആരോപണവും ജനങ്ങൾ ഉന്നയിക്കുന്നുണ്ട്. ഒരു മാസത്തിൽ പല കുടുംബങ്ങളിലും ഒരാൾക്ക് മാത്രമാണ് ഇത്തരത്തിൽ ധനസഹായം ലഭിച്ചിട്ടുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു.

മുണ്ടക്കൈ മേഖലയിൽ താമസയോ​ഗ്യമല്ലാത്ത പ്രദേശങ്ങളിലും നിന്നും മാറി വാടക വീടുകളിൽ താമസിക്കുന്നവരെ ഏകീകരിപ്പിച്ച് സർക്കാർ സംവിധാനത്തിന് കീഴിൽ കൊണ്ടുവരണമെന്ന ആവശ്യവും നാട്ടുകാർ മുന്നോട്ടുവെക്കുന്നുണ്ട്. ആവശ്യങ്ങൾ നടപ്പിലാക്കാത്ത പക്ഷം പ്രതിഷേധം ശക്തമാക്കുമന്നും ഇവർ കൂട്ടിച്ചേർത്തു.

അതേസമയം ചൂരൽമല- മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി. ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് അമിക്കസ് ക്യൂറി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുണ്ടക്കൈയിലെയും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു .പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പാരാമെട്രിക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണം. ഈ പദ്ധതിയിൽ സ്വകാര്യ മേഖലയെയും സഹകരിപ്പിക്കാമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നാഗാലാന്‍ഡ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്നും അമികസ് ക്യൂറി റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.

എന്നാൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ രണ്ടാഴ്ചക്കകം തീരുമാനമുണ്ടാകുമെന്നാണ് കേന്ദ്രസർക്കാർ വാദം. ഇക്കാര്യം ചർച്ച ചെയ്യാൻ യോഗം ഉടൻ ചേരുമെന്നും റോഡുകളുടെ പുനർനിർമ്മാണം അടക്കമുള്ള അക്കാര്യങ്ങളിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ വാദിച്ചു.

പാരാമെട്രിക് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സ്വകാര്യ മേഖലയെയും സഹകരിപ്പിക്കാമെന്നും നാഗാലാന്‍ഡ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്നും അമികസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.അതേ സമയം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണോ എന്നതിൽ രണ്ടാഴ്ചയ്ക്കകം തീരുമാനം അറിയിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.വയനാടിനായി പ്രത്യേക സഹായം കേന്ദ്രം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരത്തെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു.സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ലെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു.അതേ സമയം ,വയനാട് പുനരധിവാസത്തിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രതിസന്ധിയാകരുതെന്ന് ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !