ന്യൂഡൽഹി: എൻജിനീയറിങ് പ്രവേശന പരീക്ഷ ജയിക്കാനാവാത്തതിൽ നിരാശപൂണ്ട് പതിനേഴുകാരി ആത്മഹത്യ ചെയ്തു. ഡൽഹിയിലെ ജാമിയ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഓഖ്‌ലെ മെയിൻ മാർക്കറ്റിലാണു സംഭവം. ഏഴാം നിലയിൽനിന്നു ചാടിയാണ് ആത്മഹത്യ. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പഠനഭാരവും ജെഇഇ പരീക്ഷയിൽ പരാജയപ്പെട്ടതിലെ മനോവിഷമവുമാണ് ആത്മഹത്യയ്ക്കു പിന്നിലെന്ന് കത്തിൽ പറയുന്നു.
ഓഖ്‌ലെ മെയിൻ മാർക്കറ്റിലെ കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നാണ് പെണ്‍കുട്ടി ചാടിയത്. ഐഐടി ഡൽഹിയിൽ രണ്ടാംവർഷ പിജി വിദ്യാർഥി ആത്മഹത്യ ചെയ്ത വാർത്ത വന്നതിന്റെ മൂന്നു ദിവസങ്ങൾക്കു ശേഷമാണ് ഈ സംഭവം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.