തിരുവനന്തപുരം: മദ്യപാന വീഡിയോ പുറത്തായ സംഭവത്തില്‍ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയേറ്റ് അംഗത്തെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കി. ഇരുവരെയും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് നന്ദന് മധുസൂദനനും സെക്രട്ടേറിയറ്റ് അംഗം സഞ്ജയ് സുരേഷിനും എതിരെയാണ് നടപടി. സഞ്ജയ് എസ്എഫ്ഐയുടെ വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി കൂടിയാണ്.
സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത എസ്എഫ്ഐയുടെ ജില്ലാ സെക്രട്ടേറിയറ്റ് ഫ്രാക്ഷന് യോഗത്തിലാണ് തീരുമാനം. ജില്ലാ സെക്രട്ടറി വി.ജോയ്, മുതിര്‍ന്ന നേതാക്കളായ ഡി.കെ.മുരളി, സി. ജയന്‍ബാബു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റിന്റെ ചുമതല മംഗലപുരത്ത് നിന്നുള്ള ജയകൃഷ്ണന് നല്കാന് തീരുമാനമായി.
മദ്യപാന വിഡിയോ എതിര് വിദ്യാര്‍ഥി സംഘടനകള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. കോളജ് യൂണിയന് തിരഞ്ഞെടുപ്പുകളില്‍ ഇത് തിരിച്ചടിയാകുമെന്ന് യോഗം വിലയിരുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന എസ്എഫ്ഐയുടെ കോളജ് യൂണിയന് കമ്മിറ്റികളില്‍ നേതാക്കളുടെ മദ്യപാനത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.