തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനെ തേടിയെത്തി വീണ്ടും പുരസ്‌കാരം. യുഎൻ ഹാബിറ്റാറ്റിന്റെ സുസ്ഥിര വികസന നഗര(സസ്‌റ്റെയിനബിൾ സിറ്റി)ത്തിനുള്ള ഷാങ്ഹായ് പുരസ്‌കാരമാണ് കോർപ്പറേഷനെ തേടിയെത്തിയിരിക്കുന്നത്. മന്ത്രി എംബി രാജേഷ് ആണ് പുരസ്കാരം ലഭിച്ച വിവരം അറിയിച്ചത്. ഈ പുരസ്കാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമെന്ന നേട്ടവും തിരുവനന്തപുരത്തിനാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.
ഈജിപ്റ്റിലെ അലക്സാണ്ട്രിയയിൽ വെച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സ്മാർട്ട് സിറ്റി സിഇഒ രാഹുൽ ശർമയും ചേർന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങുക. തിരുവനന്തപുരം കോർപ്പറേഷൻ രാജ്യത്തെ എല്ലാ നഗരങ്ങൾക്കും മാതൃയാക്കാനാവുന്ന നിരവധി പ്രവർത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.
ആര്യാ രാജേന്ദ്രൻറെ ഭരണസമിതി നിലവിൽ വന്നശേഷം ഇതുവരെ എട്ട് പ്രധാന അവാർഡുകൾ തിരുവനന്തപുരത്തെ തേടിയെത്തിയിട്ടുണ്ടെന്നും കേരളത്തിനുള്ള ദീപാവലി സമ്മാനമാണ് ഈ പുരസ്കാരമെന്നും എംബി രാജേഷ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.