ഉദയ്പൂർ: ഇന്ത്യക്കാര്‍ക്ക് ട്രെയിന്‍ യാത്രകള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇന്ത്യയില്‍ സഞ്ചാരത്തിനെത്തുന്ന വിദേശികള്‍ക്ക് ഇന്ത്യന്‍ ട്രെയിനുകളിലെ യാത്രകള്‍ അത്ര പ്രിയപ്പെട്ടതാവാറില്ല. ഇന്ത്യന്‍ ട്രെയിനുകളിലെ ജനത്തിരക്കും വൃത്തിയില്ലായ്മയുമെല്ലാം ഇവര്‍ക്ക് സഹിക്കാന്‍ പറ്റാറില്ല. ഇപ്പോഴിതാ ട്രെയിനുകളിലെ ശുചിമുറികളുടെ വൃത്തിയില്ലായ്മ ചൂണ്ടിക്കാണിച്ച ഒരു വിദേശിയുടെ പോസ്റ്റാണ് വൈറലാവുന്നത്.
ഐറിന മൊറെനോ എന്ന ഡിജിറ്റല്‍ ക്രിയേറ്ററാണ് ഇത് സംബന്ധിച്ച ഒരു പോസ്റ്റ് ഇന്‍സ്റ്റഗ്രാമിലിട്ടത്. ഇന്ത്യന്‍ ട്രെയിനിലെ പാശ്ചാത്യ ശുചിമുറി എന്ന കുറിപ്പോടെയാണ് ഐറിന ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ട്രെയിനിന്റെ നമ്പറും സെക്കന്‍ഡ് ക്ലാസാണെന്നതുമെല്ലാം ഐറിന പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ശുചിമുറി ഒട്ടും വൃത്തിയില്ലാത്തതും കൃത്യമായി പരിപാലിക്കാത്തതുമാണെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 53000ത്തോളം ലൈക്കുണ്ട്. ഇതുവരെ അറുപത് ലക്ഷത്തോളം ആളുകളാണ് ഇത് കണ്ടത്.
ഐറിനയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പ്രതികരണങ്ങളും പോസ്റ്റിനുണ്ടാവുന്നുണ്ട്. നിങ്ങള്‍ സഞ്ചരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ചെലവ് കുറഞ്ഞ സെക്കന്‍ഡ് ക്ലാസിലാണെന്നും അല്പം കൂടെ പണം ചെലവാക്കി ഫസ്റ്റ് ക്ലാസില്‍ കയറി അവിടുത്തെ ദൃശ്യങ്ങള്‍ കൂടി പ്രചരിപ്പിക്കു എന്നാണ് ഒരാളുടെ അഭിപ്രായം. ഒരുപാട് ജനങ്ങള്‍ വസിക്കുന്ന രാജ്യങ്ങളില്‍ ഇങ്ങനെയുമുണ്ടാകുമെന്നും ചെലവ് കുറഞ്ഞതിനാലാണ് നിങ്ങള്‍ ഈ ട്രെയിന്‍ തിരഞ്ഞെടുത്തതെന്നുമായിരുന്നു മറ്റൊരാള്‍ ചൂണ്ടിക്കാട്ടിയത്. വന്ദേഭാരത്, മെട്രോ പോലെയുള്ള പ്രീമിയം ഓപ്ഷനുകളും നിങ്ങള്‍ക്കുണ്ട്. അല്‍പ്പം കൂടെ യാഥാര്‍ഥ്യ ബോധത്തോടെ യാത്ര ചെയ്യാനും ഇദ്ദേഹം ഉപദേശിക്കുന്നുണ്ട്.
ഈ തീവണ്ടിയില്‍ ഉദയ്പൂരില്‍ നിന്ന് ജയ്പൂരിലെത്താന്‍ 100 മുതല്‍ 150 രൂപ വരെയാണ് ആവുക. അതായത് രണ്ട് യു.എസ്. ഡോളര്‍. ആ പണത്തിന് നിങ്ങള്‍ക്ക് പിസ ടോപ്പിങ് പോലും കിട്ടില്ലെന്നും ഒരു കമന്റില്‍ പറയുന്നു. ഇന്ത്യന്‍ മിഡില്‍ ക്ലാസ് പോലും ഈ തീവണ്ടിയില്‍ യാത്ര ചെയ്യാറില്ല. നിങ്ങളുടെ ബഡ്ജറ്റ് കൂട്ടി വേറെ നല്ല ട്രെയിനില്‍ കയറി കൂടുതല്‍ വൃത്തിയില്‍ യാത്ര ചെയ്യു എന്നും ചിലര്‍ ഉപദേശിക്കുന്നു.
ഈ ഉപദേശങ്ങള്‍ പരിഗണിച്ച് ഒരു ഫസ്റ്റ് ക്ലാസ് ട്രെയിന്‍ ടോയിലറ്റിന്റെ വീഡിയോയും ഐറിന പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വിഡിയോയും ഇരുപത് ലക്ഷത്തോളം ആളുകള്‍ കണ്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.