തിരുവനന്തപുരം: കേരള നിയമസഭ പിരിച്ചുവിട്ട് തന്റെ മുന്നിലുള്ള വാതിലിലൂടെ ഇറങ്ങിപോവുക എന്ന ഒറ്റവഴി മാത്രമാണ് മുഖ്യമന്ത്രിയുടെ മുന്നിലുള്ളതെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ചിരിച്ചിട്ട് മറുപടി പറഞ്ഞിട്ട് കാര്യമില്ല, കാര്യം തുറന്നു പറയണമെന്നാണ് വി.ഡി സതീശൻ പറയുന്നത്.
എടോ വി.ഡി സതീശാ, തന്റെ കഴിവുക്കേട് ഒന്നുകൊണ്ട് മാത്രമാണ് കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിൽ പിണറായി വിജയൻ ഇങ്ങനെ സുഖിച്ച് വാഴുന്നത്. വിഡി സതീശനും പാർട്ടികാർക്കും മുഖ്യമന്ത്രി ചെയ്യുന്ന ഈ വൃത്തിക്കേടുകളെ കുറിച്ചെല്ലാം ബോധ്യമുണ്ടായിട്ടും മുഖ്യമന്ത്രിക്ക് തണലൊരുക്കുന്ന പരിപാടിയുമായിട്ടാണ് അവർ മുന്നോട്ട് പോകുന്നത്.
മുഖ്യമന്ത്രി ചിരിച്ച് മറുപടി പറഞ്ഞാലും കരഞ്ഞിട്ട് മറുപടി പറഞ്ഞാലും കേരളത്തിലെ ജനങ്ങൾക്കത് വിശ്വാസമേയില്ല. ജനങ്ങൾക്ക് മനസിലായി കള്ളക്കടത്തിന് നേതൃത്വം കൊടുത്ത കള്ളന്മാരുടെ നേതാവാണ് പിണറായി വിജയനെന്ന്. പിണറായിയുടെ പ്രേമഭാജനമാണ് വി.ഡി.സതീശൻ. മുഖ്യമന്ത്രി ഇടയ്ക്കിടെ ചെറിയ തുണ്ട് കടലാസിൽ വി.ഡി സതീശന് കത്തെഴുതി നൽകുമെന്നും അവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.