ലക്നൗ: കുംഭമേളയ്ക്കായി സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ . അടുത്ത വര്‍ഷം ജനുവരിയില്‍ പ്രയാഗ്രാജിലാണ് മഹാ കുംഭമേള നടക്കുക . ഈ അവസരത്തില്‍ രാജ്യത്തുടനീളം 992 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും.2025 ജനുവരി 12 മുതല്‍ ആരംഭിക്കുന്ന കുംഭമേളയില്‍ 50 കോടി ഭക്തര്‍ പങ്കെടുക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2025-ല്‍ യുപിയിലെ പ്രയാഗ്രാജില് നടക്കുന്ന കുംഭമേളയില്‍ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ആളുകള്‍ എത്തും, അത്തരമൊരു സാഹചര്യത്തിലാണ് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നത്. അടിസ്ഥാന സൗകര്യവികസനത്തിനും മറ്റ് സൗകര്യങ്ങള്‍ക്കുമായി 933 കോടി രൂപയാണ് റെയില്‍വേ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
എല്ലാ തീര്‍ഥാടകര്‍ക്കും സുരക്ഷിതവും കാര്യക്ഷമവുമായ യാത്രാനുഭവം നല്‍കാനാണ് റെയില്‍വേ ശ്രമിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. 2019 കുംഭമേളയില്‍ ഏകദേശം 24 കോടി ആളുകള്‍ പങ്കെടുത്തു. ഈ കണക്കുകള്‍ പരിഗണിച്ചാണ് 2025 ല്‍ ട്രെയിന്‍ സര്‍വീസുകള്‍ കൂട്ടുന്നത് .
ഇത് കൂടാതെ സ്റ്റേഷന് വളപ്പിലെ റോഡ് അറ്റകുറ്റപ്പണികള്‍, സിസിടിവി ക്യാമറകള്‍, അധിക താമസ യൂണിറ്റുകള്‍, കാത്തിരിപ്പ് മുറികള്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ എന്നിവയ്ക്കായി 495 കോടി രൂപയും അനുവദിച്ചു. പ്രയാഗ്രാജ് ഡിവിഷനിലും പരിസര പ്രദേശങ്ങളിലും 3700 കോടി രൂപ ചെലവില്‍ റെയില്‍വേ ട്രാക്കുകള്‍ ഇരട്ടിപ്പിക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ മന്ത്രാലയം. കുംഭമേള സമയത്ത് തീവണ്ടികളുടെ സുഗമമായ സഞ്ചാരമാണ് റെയില്‍വേ ട്രാക്ക് സ്ഥാപിക്കുന്നതിന്റെ ലക്ഷ്യമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.