എക്‌സ് എ.ഐയിൽ ട്യൂട്ടര്‍മാരെ നിയമിക്കുന്നു; നിയമനം ലിങ്ക്ഡ് ഇൻ വഴി

കാലിഫോർണിയ: ഇലോണ്‍ മസ്‌കിന്റെ എഐ സ്റ്റാര്‍ട്ടപ്പായ എക്‌സ് എ.ഐയിൽ ആകർഷകമായ ശമ്പളത്തോടെ എഐ ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ഡാറ്റയും ഫീഡ്ബാക്കും നൽകിക്കൊണ്ട് എക്‌സ് എ.ഐയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കുകയാണ് ട്യൂട്ടർമാർ ചെയ്യേണ്ടത്. ശരിയായ വിവരങ്ങൾ ശരിയായ രീതിയിൽ നൽകാൻ എഐ-യെ സഹായിക്കുക എന്നാതാണ് പ്രധാന ലക്ഷ്യം. ലിങ്ക്ഡ് ഇൻ വഴിയാണ് നിയമനം.

ജോലിയുടെ സ്വഭാവം

എ.ഐയ്ക്ക് പഠിക്കാൻ കഴിയുന്ന വ്യക്തമായ ഡാറ്റ നൽകുകയാണ് ചെയ്യേണ്ടത്. ഭാഷ നല്ല രീതിയിൽ മനസ്സിലാക്കാൻ എ.ഐയെ ഇത് സഹായിക്കും. അടിസ്ഥാനപരമായി, ചില ഡാറ്റകളുടെ അർഥം എന്താണെന്ന് നിങ്ങൾ എ.ഐയോട് പറയുകയാണ് ചെയ്യുന്നത്. ഭാഷയും അക്ഷരങ്ങളും എ.ഐയ്ക്ക് മനസ്സിലാക്കിക്കൊടുക്കാൻ പ്രത്യേക ടാസ്ക്കുകളും ട്യൂട്ടർമാർ കണ്ടെത്തണം.

ആരെയാണ് എക്‌സ് എ.ഐയ്ക്ക് വേണ്ടത്

ഇം​ഗ്ലീഷ് വായിക്കാനും എഴുതാനും അറിയാവുന്നവരെയാണ് എക്‌സ്എഐ തിരയുന്നത്. നിങ്ങൾ ഒരു സാങ്കേതിക വിദ​ഗ്ധൻ ആകണമെന്ന് നിർബന്ധമില്ല. എഴുത്ത്, പത്രപ്രവർത്തനം, ​ഗവേഷണ പരിചയം എന്നിവയുമായി ബന്ധമുള്ളവർക്ക് മുൻതൂക്കമുണ്ട്. വ്യത്യസ്ത സ്രോതസ്സുകളിൽ നിന്നുള്ള വിരങ്ങൾ ശേഖരിക്കുന്നതിനും മികവുണ്ടായിരിക്കണം.

ജോലിയുടെ രീതിയും സമയവും

രണ്ടാഴ്ചത്തെ പരിശീലനത്തിനുശേഷം നിങ്ങൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചര വരെയാകും ജോലി സമയം. പൂർണമായി പരിശീലനം നേടിക്കഴിഞ്ഞാൽ ജോലി സമയം നിങ്ങൾക്ക് തീരുമാനിക്കാം. മണിക്കൂറിന് ഏകദേശം 5000 രൂപ വരെ വേതനം ലഭിക്കും. കൂടാതെ മെഡിക്കൽ, ഡെന്‍റല്‍, വിഷൻ ഇൻഷുറൻസ് ആനൂകൂല്യങ്ങളും ഉണ്ടാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !