കൊച്ചി: കെഎസ്ആർടിസിയിൽ ദിവസവേതനത്തിനു ജോലി ചെയ്യുന്ന എംപാനൽ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി അനുവദിക്കാനുള്ള അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് ഹൈക്കോടതി നിർദേശം.
ഇതുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ അമിത് റാവൽ, എസ്.ഈശ്വരൻ എന്നിവരുടെ ബെഞ്ചിന്റെ നിർദേശം.
തുടർച്ചയായ അഞ്ചു വർഷം സർവീസുള്ള ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടെന്ന് 2015 മേയിൽ സർക്കാർ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിച്ചു കൊണ്ടായിരുന്നു തീരുമാനമെടുക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നത്. തുടർന്ന് കെഎസ്ആർടിസി ഇതിനെതിരെ അപ്പീൽ നൽകുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.