പാലക്കാട്: അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീൻബാബുവിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ ആരോപണം ഉന്നയിച്ച് പി.വി. അൻവർ എം.എൽ.എ. ഒരുപാട് മാനസികപീഡനങ്ങൾക്ക് ഇരയായി എ.ഡി.എം മരിച്ചിരിക്കുന്നു. ഏത് സാഹചര്യത്തിലാണ് അദ്ദേഹം മരണത്തിലേക്ക് പോയതെന്ന് പഠിക്കേണ്ടിയിരിക്കുന്നുവെന്നും അൻവർ.
"ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ വെറുതെ വന്ന് സംസാരിച്ചതല്ല. കേരളത്തിലെ വിവിധ ജില്ലകളിൽ ശശിക്ക് ബിനാമി ഇടപാടിൽ പെട്രോൾ പമ്പുകളുണ്ട്. അതിൽ ഒരു ബിനാമിയാണ് ദിവ്യയുടെ ഭർത്താവ്. എ.ഡി.എം. സത്യസന്ധനായിരുന്നു. അദ്ദേഹം പി. ശശിയുടെ ഇടപെടലുകളെ എതിര്‍ത്തിരുന്നു.
നവീൻ ബാബു തന്നെയാണ് കണ്ണൂരിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് പറയുന്നത്. അദ്ദേഹം സ്ഥലം മാറി പോകുന്ന ഘട്ടത്തിലാണ് എ.ഡി.എമ്മിന് ഒരു പണി കൊടുക്കണമെന്ന് ശശി ആലോചിക്കുന്നത്". ഇങ്ങനെയൊരു കൈക്കൂലിക്കാരനാണ് ഈ ജില്ലയിലേക്ക് ട്രാൻസ്ഫറായി വരുന്നതെന്ന് പൊതുസമൂഹത്തെ അറിയിക്കാനാണ് ദിവ്യയെ ശശി ഉപയോഗിച്ചതെന്നും പി.വി അൻവർ ആരോപിച്ചു.
"ശശിയുടെ സ്വാർഥത ഇന്ന് മലയാളികൾക്കാകെ മാനസിക വിഷമമുണ്ടാക്കിയിരിക്കുന്നു. ആ കുടുംബത്തിനുണ്ടായ നഷ്ടം നികത്താൻ സർക്കാരിന് എന്ത് ചെയ്യാൻ കഴിയും. കൃത്യമായ അന്വേഷണവും ഇക്കാര്യത്തിൽ നടക്കുന്നില്ല. അദ്ദേഹം അഴിമതിക്കാരനാണെന്ന് പറഞ്ഞ് മുമ്പ് പരാതി കിട്ടിയതായി അവിടെ കള്ളപ്പരാതിയുണ്ടാക്കുന്നു". അതിന് രജിസ്റ്ററുണ്ടാക്കാനാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നതെന്നും അൻവർ ആരോപിച്ചു.


.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.