കാസർഗോഡ്: കേന്ദ്ര സർക്കാർ സർവീസിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത അധ്യാപിക അറസ്റ്റിൽ. ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗവും ബാഡൂർ എഎൽപി സ്കൂൾ അധ്യാപികയും കേരള തുളു അക്കാദമി മുൻ അംഗവുമായ സച്ചിത റൈ (27) ആണ് അറസ്റ്റിലായത്. ഡിവൈഎസ്പി സി.കെ.സുനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കാസർഗോഡ് പെർള ഷേണി ബെൽത്താജെ സ്വദേശിയാണ് ഇവർ. വൈകിട്ട് 4.30ന് അഭിഭാഷകനെ കണ്ടശേഷം കോടതിയില്‍ കീഴടങ്ങാന്‍ പോകുന്നതിനിടെയിലായിരുന്നു നാടകീയമായ അറസ്റ്റ്. കുമ്പള കിദുർ സ്വദേശിനിക്ക് തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കുമ്പള പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സിപിസിആര്‍ഐ, കേന്ദ്രീയ വിദ്യാലയം, എസ്ബിഐ, കര്‍ണാടക എക്‌സൈസ്, വനം വകുപ്പ് എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയതെന്നാണ് പരാതിയിൽ പറയുന്നത്. സച്ചിതയുടെ കേരള ഗ്രാമീണ്‍ ബാങ്കിന്റെ പെര്‍ള ശാഖയിലെ അക്കൗണ്ടിലേക്കും, കാനറ ബാങ്കിന്റെ പെര്‍ള ശാഖയിലെ അക്കൗണ്ടിലേക്കുമാണ് ഇവർ പണം അയയ്ക്കാൻ ആവശ്യപ്പെട്ടതെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.