കോഴിക്കോട് : ആര്‍എസ്എസ് മോഡലില്‍ അബ്ദുൾ നാസർ മഅ്ദനി കേരളത്തില്‍ സംഘടന വളര്‍ത്തിയെന്ന് സി.പി.എം സംസ്ഥാന കമ്മറ്റിയംഗവും ഖാദി ബോര്‍ഡ് ചെയര്‍മാനുമായ പി. ജയരാജന്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷമാണ് ആര്.എസ്.എസ് മോഡലില്‍ കേരളത്തില്‍ മുസ്ലീം തീവ്രവാദം വളര്‍ന്നതെന്ന് പി. ജയരാജന് ആരോപിച്ചു.
പി. ജയരാജന് എഴുതിയ 'കേരളം മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റിനെയും മഅ്ദനിയെയും മുന്‍നിര്‍ത്തി മുസ്ലിം തീവ്രവാദത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷമാണ് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ കേരളത്തിലുടനീളം തീവ്രവാദ ചിന്ത വളര്‍ത്തുന്ന തരത്തില്‍ പ്രഭാഷണപരമ്പരകള്‍ സംഘടിപ്പിച്ചതെന്നും അതിനായി അതിവൈകാരിക പ്രസംഗങ്ങളിലൂടെ ആളുകള്‍ക്കിടയില്‍ സ്വാധീനം ചെലുത്താനും തീവ്രചിന്താഗതികള്‍ വളര്‍ത്താന്‍ ശ്രമിച്ചുവെന്നും ജയരാജന് ആരോപിക്കുന്നു.
1990-ല്‍ ആര്.എസ്.എസ്സിനെ അനുകരിച്ച് ഇസ്ലാമിക് സേവക് സംഘം (ഐഎസ്എസ്) രൂപീകരിച്ചത് മഅ്ദനിയുടെ നേത്യത്വത്തിലാണ്, ഐഎസ്എസ്സിലൂടെ മുസ്ലിം യുവാക്കള്‍ക്ക് ആയുധശേഖരവും ആയുധപരിശീലനവും നല്‍കിയെന്നും ജയരാജന് എഴുതുന്നു.
'തിരുവനന്തപുരം പൂന്തുറ കലാപത്തില്‍ ഐ.എസ്.എസ്സിന്റെയും ആര്.എസ്.എസ്സിന്റെയും പങ്ക് വ്യക്തമാണ്. ഈ ഘട്ടത്തില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് ഐഎസ്എസ് നടത്തിയ മാര്‍ച്ചിലെ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും അങ്ങേയറ്റം പ്രകോപനപരമായിരുന്നു.
പൂന്തുറ കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് അരവിന്ദാക്ഷ മേനോന് കമ്മീഷന് പ്രദേശത്ത് വന്‍തോതിലുള്ള ആയുധശേഖരം ഉണ്ടായിരുന്നതായും അത് പോലീസിന് കണ്ടെത്താനായില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദുക്കള്‍ അധിവസിക്കുന്ന ജോനക പൂന്തുറയില്‍ ഐഎസ്എസ്സും അക്രമപദ്ധതികള്‍ കാലേക്കൂട്ടി ആവിഷ്കരിച്ചിരുന്നു'- പി. ജയരാജന്റെ കുറിച്ചു.
മഅ്ദനിയുടെ കേരള പര്യടനം മൂലം യുവാക്കള്‍ തീവ്രവാദപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടെന്നും അതുകൊണ്ടാണ് മുസ്ലിം തീവ്രവാദപ്രവര്‍ത്തനത്തിന്റെ അംബാസിഡറായി ആളുകള്‍ മഅ്ദനിയെ വിശേഷിപ്പിക്കുന്നതെന്നും പുസ്തകത്തില്‍ പറയുന്നു. സ്വന്തം സമുദായത്തില്‍ നിന്നുതന്നെ ഇതിനെതിരേ വിമര്‍ശനമുയര്‍ന്നുവന്നപ്പോഴാണ് ഐഎസ്എസ് പിരിച്ചുവിട്ട് കൂടുതല്‍ വിപുലമായ പ്രവര്‍ത്തന പദ്ധതികളുമായി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) രൂപീകരിച്ചതെന്നും ജയരാജന് ആരോപിച്ചു.
കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായ മഅ്ദനിയെ തമിഴ്നാട് വിചാരണ കൂടാതെ പത്തു വര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ചതും മഅ്ദനിക്കെതിരെയുണ്ടായിരുന്ന തീവ്രവാദ ആരോപണങ്ങള്‍ പിന്നീട് ആളുകള്‍ക്കിടയില്‍ സപതാപതരംഗമായി മാറിയതിനെക്കുറിച്ചും ജയരാജന് തന്റെ പുസ്തകത്തിലൂടെ വിശദമാക്കുന്നുണ്ട്.
2009-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ വെച്ച് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് മഅ്ദനിക്കൊപ്പം വേദി പങ്കിട്ടതും തിരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ മഅ്ദനിയുടെ ചിത്രം വെച്ചതും വിവാദമായിരുന്നു.
മഅ്ദനി കൊളുത്തിവെച്ച തീവ്ര മുസ്ലിം വികാരങ്ങള്‍ അദ്ദേഹത്തില്‍ത്തന്നെ കെട്ടടങ്ങിയതിനെക്കുറിച്ചും പുസ്തകത്തില്‍ പറയുന്നുണ്ട്. ഒക്ടോബര്‍ 26 ശനിയാഴ്ച കോഴിക്കോട് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് പുസ്തകം പ്രകാശനം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.