മിനി ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത് പണം അപഹരിച്ചു; കാറിൽ യുവതി അടക്കം മൂന്നുപേർ

താമരശേരി: ചുരത്തിലെ നാലാം വളവ് –അടിവാരം റോഡിൽ മിനി ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത് പണം അപഹരിച്ചതായി പരാതി. മാനന്തവാടി ചെറ്റപ്പാലം സ്വദേശി നിസാറാണ് താമരശേരി പൊലീസിൽ പരാതി നൽകിയത്.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. മിനി ലോറിയിൽ കാർ ഇടിപ്പിച്ച ശേഷമാണ് അക്രമം നടത്തിയതെന്ന് നിസാർ പറഞ്ഞു. കാറിൽ നിന്നിറങ്ങിയ സംഘം കയ്യേറ്റം ചെയ്യുകയും പോക്കറ്റിലുണ്ടായിരുന്ന 50000 രൂപ അപഹരിക്കുകയും ചെയ്തെന്നാണ് പരാതി.

കാറിൽ യുവതി അടക്കം മൂന്നുപേർ ഉണ്ടായിരുന്നതായി നിസാർ പറയുന്നു. ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ കാറിലുണ്ടായിരുന്നവർ കടന്നു കളഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് താമരശേരി പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !