പട്ന: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇഷാന് കിഷന്റെ പിതാവ് പ്രണവ് പാണ്ഡെ ജെഡിയുവില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റും രാജ്യസഭാ എംപിയുമായ സഞ്ജയ് ഝായുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. 'ഞാന്‍ പാര്‍ട്ടിയുടെ സൈനികനാണ്, പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കും' പ്രണവ് പാണ്ഡെ പറഞ്ഞു.
മുഖ്യമന്ത്രി നീതീഷ് കുമാറിലുള്ള വിശ്വാസമാണ് ജെഡിയുവില്‍ ചേരാന്‍ പ്രേരണയായതെന്ന് അദ്ദേഹം പറഞ്ഞു. മഗധ് മേഖലയില്‍ പാര്‍ട്ടിയുടെ സ്വാധീനം ശക്തിപ്പെടുത്താന്‍ കഴിയുമെന്നും ഇഷാന്റെ പിതാവ് പറഞ്ഞു.
കഴിഞ്ഞ ദിവസം എന്‍ഡിഎ സഖ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രംഗത്തെത്തിയിരുന്നു. സമൂദായങ്ങളെ ഭിന്നിപ്പിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ജെഡിയുവും ആര്‍എസ്എസും ശ്രമിക്കുന്നതെന്ന് തേജസ്വി യാദവ് പറഞ്ഞു.
ആര്‍എസ്എസിന്റെ അതേഭാഷയിലാണ് ജെഡിയുവും സംസാരിക്കുന്നതെന്ന് പറഞ്ഞ തേജസ്വി തൊഴിലില്ലായ്മ, ദാരിദ്ര്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ദിര്‍-മസ്ജിദ്, ഹിന്ദു-മുസ്ലിം, പാകിസ്ഥാന്, കാശ്മീര്‍ എന്നീ വിഷയങ്ങള്‍ മാത്രമാണ് ബിജെപി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നത്. അതിലൂടെ മതസൗഹാര്‍ദം തകര്‍ത്ത് രാജ്യത്ത് കലാപമുണ്ടാക്കാനാണ് ശ്രമമെന്നും തേജസ്വി ആരോപിച്ചു.അതേസമയം,ബിഹാറിലെ നാല് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13-ന് നടക്കും. സിറ്റിങ് എംഎല്‍എമാര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.