റാഞ്ചി : ജാർഖണ്ഡിലെ മദ്യ വ്യവസായികൾ ഇടനിലക്കാർ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച റെയ്ഡ് നടത്തി. ഐഎഎസ് ഉദ്യോഗസ്ഥൻ വിനയ് കുമാർ ചൗബെ, ജാർഖണ്ഡ് എക്‌സൈസ് വകുപ്പ് ജോയിൻ്റ് സെക്രട്ടറി ഗജേന്ദ്ര സിംഗ്, മറ്റ് ചില സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ ഇടങ്ങളിലും ഇഡി പരിശോധന സംഘടിപ്പിച്ചു.
എക്സൈസ് തട്ടിപ്പ് സംബന്ധിച്ചാണ് അന്വേഷണ ഏജൻസി അന്വേഷണം നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അന്വേഷണ ഏജൻസിയുടെ ജാർഖണ്ഡ് ഓഫീസ് അടുത്തിടെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൻ റാഞ്ചിയിലെയും റായ്പൂരിലെയും 15 സ്ഥലങ്ങളിൽ പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സിആർപിഎഫ് സംഘങ്ങളാണ് ഇഡി ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കിയത്.
നേരത്തെ ഛത്തീസ്ഗഡ് പോലീസ് അഴിമതി വിരുദ്ധ ബ്യൂറോ സെപ്തംബർ 7 ന് റായ്പൂരിൽ സമർപ്പിച്ച എഫ്ഐആറിൽ ഛത്തീസ്ഗഡ് റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ അനിൽ തുതേജ, റായ്പൂർ മേയർ ഐജാസ് ധേബറിന്റെ ജ്യേഷ്ഠൻ അൻവർ ധേബർ, അരുൺപതി ത്രിപാഠി എന്നിവരുടെ പേരുകൾ പരാമർശിക്കുന്നുണ്ട്. ടെലികോം സർവീസ് ഉദ്യോഗസ്ഥനും ഛത്തീസ്ഗഡ് എക്സൈസ് വകുപ്പിന്റെ സ്‌പെഷ്യൽ സെക്രട്ടറിയും മറ്റ് നാല് പേരുടെയും വിവരങ്ങളും എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജാർഖണ്ഡിൽ 2022ലെ എക്‌സൈസ് നയം നടപ്പാക്കുന്ന സമയത്ത് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും സംസ്ഥാന എക്‌സൈസ് സെക്രട്ടറിയുമായിരുന്നു പ്രതിക്കൂട്ടിൽ നിൽക്കുന്ന ചൗബെ. ജാർഖണ്ഡ് മദ്യനയം സർക്കാരിന് നഷ്ടമുണ്ടാക്കുന്ന തരത്തിൽ സംസ്ഥാനത്തെ മദ്യ വ്യവസായികൾക്ക് നിയമവിരുദ്ധമായി പ്രയോജനം ചെയ്യുന്നതിനാണ് രൂപപ്പെടുത്തിയതെന്ന് എഫ്ഐആർ ആരോപിക്കുന്നു.
കൂടാതെ ജാർഖണ്ഡിലെ അനധികൃത മദ്യവ്യാപാരം ചൗബെയുടെയും ഗജേന്ദ്ര സിങ്ങിന്റെയും സംരക്ഷണത്തിലാണ് നടന്നതെന്ന് എഫ്ഐആർ ആരോപിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തുതേജ, ധേബർ, ത്രിപാഠി എന്നിവരെയും മറ്റ് ചിലരെയും ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.