'വളരെ വലിയ തെറ്റാണ് ഇറാന്‍ ചെയ്തിരിക്കുന്നത്, ആ തെറ്റിന് വളരെ വലിയ വില തന്നെ കൊടുക്കേണ്ടിവരും'; നെതന്യാഹു

'വളരെ വലിയ തെറ്റാണ് ഇറാന്‍ ചെയ്തിരിക്കുന്നത്, ആ തെറ്റിന് വളരെ വലിയ വില തന്നെ കൊടുക്കേണ്ടിവരും'; നെതന്യാഹു

ജെറുസലേം: ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ തിരിച്ചടിക്കുമെന്ന ഭീഷണി മുഴക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.


181-ഓളം മിസൈലുകളാണ് ഇറാന്‍ ഇസ്രയേലിനുനേരെ പ്രയോഗിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ ഭൂരിഭാഗം മിസൈലുകളും തറതൊടുന്നതിന് മുമ്പുതന്നെ തകര്‍ക്കാനായതായി ഇസ്രയേല്‍ വ്യക്തമാക്കുന്നു.

ആക്രമണത്തില്‍ വെസ്റ്റ് ബാങ്കില്‍ ഒരു പലസ്തീന്‍കാരനും രണ്ട് ഇസ്രയേലികളും കൊല്ലപ്പെട്ടതായാണ് വിവരം. 'വളരെ വലിയ തെറ്റാണ് ഇറാന്‍ ചെയ്തിരിക്കുന്നത്, ആ തെറ്റിന് വളരെ വലിയ വില തന്നെ കൊടുക്കേണ്ടിവരും' - നെതന്യാഹു പറഞ്ഞു. ലെബനനില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനുപിന്നാലെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്.

ആക്രമണത്തിന്റെ അനന്തരഫലം നേരിടേണ്ടിവരുമെന്ന് ഇസ്രയേല്‍ സൈനിക വക്താവ് അഡ്മിറല്‍ ഡാനിയല്‍ ഹഗാരി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 'ആക്രമണത്തിന് അനന്തരഫലം നേരിടേണ്ടിവരും. ഞങ്ങളുടെ പക്കല്‍ പദ്ധതികളുണ്ട്. ഞങ്ങള്‍ തീരുമാനിക്കുന്ന സ്ഥലത്തും സമയത്തും തന്ത്രങ്ങളനുസരിച്ച് പ്രവര്‍ത്തിക്കും' - ഡാനിയല്‍ ഹഗാരി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network