സ്വർണാഭരണ ‌‌ശാലകളിലെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ആയിരം കോടിയുടെ നികുതി വെട്ടിപ്പ്

തൃശൂർ: സ്വർണാഭരണ ‌‌ശാലകളിലെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ആയിരം കോടിയുടെ നികുതി വെട്ടിപ്പ്. വിറ്റുവരവ് മറച്ചുവച്ചാണ് നികുതിവെട്ടിപ്പ് നടത്തിയിരിക്കുന്നത്. സ്വർണാഭരണ ശാലകളിൽനിന്നു പിടിച്ചെടുത്ത അഞ്ചുവർഷത്തെ രേഖകൾ പരിശോധിച്ചാണ് വെട്ടിപ്പ് കണ്ടെത്തിയത്.


മാസം പത്തുകോടി വരെ വിറ്റുവരവുള്ള സ്ഥാപനത്തിൽ രണ്ടുകോടി രൂപ മാത്രമാണ് രേഖകളിൽ കാണിച്ചിരുന്നത്. സംഭവത്തിൽ സമഗ്ര പരിശോധനയ്ക്കായി 42 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചു. 

സ്വർണാഭരണശാലകളിൽ നിന്നുള്ള നികുതി വരുമാനം കുറഞ്ഞത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആറുമാസമായി ഈ സ്ഥാപനങ്ങൾ നിരീക്ഷണത്തിലായിരുന്നു. കണക്കിൽപ്പെടാത്ത സ്വർണം പിടിച്ചെടുക്കുന്നതിനൊപ്പം കഴിഞ്ഞ അഞ്ചുവർഷമായി ജിഎസ്ടി വകുപ്പിനെ അറിയിക്കാതെ നടത്തിയ ഇടപാടുകൾ കണ്ടെത്തുക കൂടിയായിരുന്നു തൃശൂരിൽ സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് നടത്തിയ പരിശോധനയുടെ ലക്ഷ്യം.


ഇതോടെ കോടിക്കണക്കിന് രൂപ നികുതിയിനത്തിൽ സർക്കാരിലേക്ക് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. വെട്ടിപ്പ് പുറത്തുവന്നതോടെ സ്വർണാഭരണശാലകൾക്ക് പിഴയടക്കേണ്ടി വരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !