ദുര്‍ഗ് (ഛത്തീസ്ഗഢ്): മുത്തശ്ശിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച ചെയ്ത സംഭവം നരബലിയെന്ന് സംശയം. ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയിലാണ് സംഭവം. മുത്തശ്ശിയെ കൊലപ്പെടുത്തിയ യുവാവ് ഇവരുടെ രക്തം ശിവലിംഗത്തില്‍ അര്‍പ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇതാണ് സംഭവം നരബലിയാണെന്ന സംശയം ഉയര്‍ത്തിയത്.
രുക്മണി ഗോസ്വാമി (70) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. പ്രതി ഗുല്‍ഷന്‍ ഗോസ്വാമിയെ (30) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നന്ദിനി പോലീസ് സ്റ്റേഷന് പരിധിയിലെ നങ്കട്ടി ഗ്രാമത്തില്‍ ശനിയാഴ്ച വൈകുന്നേരമാാണ് കൊലപാതകം നടന്നതെന്ന് ധംധ ഏരിയയിലെ പോലീസ് സബ് ഡിവിഷണല്‍ ഓഫീസര്‍ സഞ്ജയ് പുണ്ഡിര് പറഞ്ഞു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഘം സ്ഥലത്തെത്തുന്നത്.
ഗുല്‍ഷന്‍ തന്റെ മുത്തശ്ശിക്കൊപ്പം ശിവക്ഷേത്രത്തിനടുത്തുള്ള ഒരു മുറിയിലാണ് താമസിക്കുന്നത്. ഇവര്‍ ക്ഷേത്രത്തില്‍ ദിവസേന പൂജകളും നടത്താറുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരം, മുത്തശ്ശിയെ ത്രിശൂലം ഉപയോഗിച്ച് കൊലപ്പെടുത്തിയ ഗുല്‍ഷന്‍, ക്ഷേത്രത്തിലെ ശിവലിംഗത്തില്‍ രക്തം അര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ ഇയാള്‍ ഇതേ ത്രിശൂലം കഴുത്തില്‍ കുത്തിയിറക്കി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.