ന്യൂഡൽഹി: സ്ത്രീപീഡന സംഭവങ്ങളിൽ പരാതി നൽകാൻ വൈകുന്നതിന് അന്താരാഷ്ട്ര തലത്തിൽ തന്നെ നിരവധി ഉദാഹരണങ്ങൾ ഉണ്ടെന്ന് കേരളം സുപ്രീംകോടതിയിൽ. സ്ത്രീപീഡന പരാതികൾ വിദേശത്തും വൈകാറുണ്ടെന്നും അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തത് 21 വർഷത്തിനു ശേഷമാണെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി.
ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് സമർപ്പിച്ച ജാമ്യാപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ട് നൽകിയ റിപ്പോർട്ടിലാണ് സംസ്ഥാന സർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സിദ്ദിഖിന്റെ ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ചത്.
അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എഴുത്തുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലെ സംഭവം നടന്നത് 1996ൽ ആണെങ്കിൽ പരാതി നൽകിയത് 2017 ലാണ്. അമേരിക്കൻ സിനിമ നിർമാതാവായ ഹാർവി വെയിൻസ്‌റ്റെയിനെതിരെ 30 വർഷത്തോളം പഴക്കമുള്ള സംഭവങ്ങളിൽ 2018ലാണ് ഒട്ടേറെ സ്ത്രീകൾ പരാതി നൽകിയത് തുടങ്ങി ഉദാഹരണങ്ങൾ കേരളം സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.