മക്കളെ കൊലപ്പെടുത്തി അധ്യാപക ദമ്പതിമാർ ജീവനൊടുക്കി

ചോറ്റാനിക്കര: മക്കളെ കൊലപ്പെടുത്തി അധ്യാപക ദമ്പതിമാർ ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് ഒരു ​നാട് മുഴുവനും. ചോറ്റാനിക്കര തിരുവാണിയൂര്‍ പഞ്ചായത്തിലെ കക്കാട് പടിഞ്ഞാറേ വാര്യത്ത് രഞ്ജിത് (40) ഭാര്യ രശ്മി ഇവരുടെ രണ്ടുമക്കൾ എന്നിവരെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മകൾ ആദ്യയുടെ സം​ഗീത അരങ്ങേറ്റത്തിന്റെ വീഡിയോ രശ്മി സമൂഹമാധ്യമങ്ങളിൾ പങ്കുവച്ചത് കഴിഞ്ഞ ദിവസമാണ്. ഏതാണ്ട് ഇരുപത്തിനാല് മണിക്കൂർ പിന്നിടുമ്പോഴേക്കും ആ സന്തോഷം തല്ലിക്കെടുത്തി നാല് ജീവനുകൾ പൊലിയാൻ കാരണമായതെന്തെന്ന അമ്പരപ്പിലാണ് പ്രദേശവാസികൾ.

മാസങ്ങളായി ആൾത്താമസമേ ഇല്ലെന്ന് തോന്നിപ്പിക്കുന്ന വിധമായിരുന്നു രഞ്ജിത്തിന്റെ വീടും പരിസരവും. അടിച്ചു വാരി വൃത്തിയാക്കിയിട്ട് നാളുകളേറെയായിട്ടുണ്ടെന്ന് കാടു കയറിത്തുടങ്ങിയ മുറ്റവും പരിസരവും ഓർമിപ്പിക്കും. വീടിന്റെ നാലുപാടും കരിയിലകളും മാറാലയുമാണ്. ഒച്ചും അട്ടയുമാണ് ചുമരുകളിൽ. ഈ വീടിനുള്ളിൽ നാല് മനുഷ്യർ ജീവിച്ചിരുന്നുവെന്ന് തന്നെ വിശ്വസിക്കാൻ പ്രയാസമാണ്. വീടിന്റെ ഒരു ഭാ​ഗത്ത് പാതികത്തിയ നിലയിൽ കുറേ ഇൻഹെയ്ലർ ബോട്ടിലുകളും കിടപ്പുണ്ടായിരുന്നു. ആസ്മ രോ​ഗിയായിരുന്നു രഞ്ജിത്ത് എന്ന് പ്രദേശവാസികളിലൊരാൾ വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ സൈക്കിളുകളും പൊടി പിടിച്ച് മുറ്റത്ത് മറിഞ്ഞു കിടപ്പുണ്ടായിരുന്നു.

രഞ്ജിത്തിന്റെ വീടിനു താഴെയുള്ള തറവാട്ട് വീട്ടിലാണ് അമ്മയും സഹോദരന്റെ കുടുംബവും താമസിക്കുന്നത്. വീട്ടിലേക്ക് ആളുകൾ എത്തിത്തുടങ്ങിയപ്പോഴാണ് അവർ മരണ വിവരം അറിയുന്നത്. കണ്ടനാട് സ്കൂളിലെ സംസ്‌കൃതം അധ്യാപകനാണ് രഞ്ജിത്ത്. പൂത്തോട്ട എസ്.എൻ.ഡി,പി സ്‌കൂളിലെ അധ്യാപികയാണ് രശ്മി. അതേ സ്‌കൂളില്‍ തന്നെയാണ് മക്കളായ ആ​ദ്യയും ആദിയും പഠിക്കുന്നത്. ഇരുവരും സ്‌കൂളിലെത്തിയിട്ടില്ല, വിളിച്ചിട്ട് കിട്ടുന്നില്ലെന്നറിയിച്ച് സ്‌കൂളിലെ അധ്യാപകര്‍ അയല്‍ക്കാരെ ഫോണ്‍ വിളിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത്.

വീടിന്റെ ഗേറ്റ് ചാരിയിട്ടിരുന്നു. കോളിങ് ബെല്‍ അടിച്ചിട്ടും വാതില്‍ തുറന്നില്ല. കുറച്ചുനേരം കാത്തിരുന്നതിന് ശേഷം വാതിലില്‍ തട്ടിയപ്പോള്‍ വാതില്‍ തുറന്നുവന്നു. അകത്ത് കയറി നോക്കിയപ്പോഴാണ് രശ്മിയേയും രഞ്ജിത്തിനേയും മരിച്ചനിലയില്‍ കണ്ടത്. കുട്ടികള്‍ രണ്ടു പേരും കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !