പ്രശാന്തനെതിരെ ആരോഗ്യവകുപ്പ് അന്വേഷണം; ജോലി നഷ്ടമാകും

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രിഷ്യനായ ടി.വി.പ്രശാന്തനെതിരെ ആരോഗ്യവകുപ്പ് അന്വേഷണം നടത്തും. അഡീഷനൽ ചീഫ് സെക്രട്ടറിയും ഡിഎംഇയും പരിയാരത്തെത്തി അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.


പ്രശാന്തൻ സർവീസിലിരിക്കെ പെട്രോൾ പമ്പ് ആരംഭിച്ചതിനെക്കുറിച്ചാണ് അന്വേഷണം. പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ലെന്ന് മന്ത്രി പറഞ്ഞു. പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തപ്പോൾ ഉണ്ടായിരുന്ന ജീവനക്കാരനാണ്. പ്രശാന്തനെ റഗുലറൈസ് ചെയ്യേണ്ടെന്നാണ് സർക്കാർ തീരുമാനം. പ്രശാന്തൻ ജോലിയിലുണ്ടാകാൻ പാടില്ലെന്നും ‌വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളജ് ഇലക്ട്രിക്കല്‍ വിഭാഗം കരാര്‍ ജീവനക്കാരന്‍ ആയിരുന്നു പ്രശാന്ത്. സർക്കാർ ഉദ്യോഗസ്ഥനായ പ്രശാന്തനു പെട്രോൾ പമ്പ് തുടങ്ങാനാകുമോ, സർക്കാർ ഉദ്യോഗസ്ഥനെന്ന വിവരം മറച്ചുവച്ചാണോ പമ്പിന് അപേക്ഷിച്ചത് തു‍ടങ്ങിയ കാര്യങ്ങൾ ചർച്ചയായതിനു പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. 

പമ്പിന് നിരാക്ഷേപ പത്രം (എൻഒസി) നൽകാത്തത്തിൽ അഴിമതി നടന്നതായി യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ കുറ്റപ്പെടുത്തിയതിനെ തുടർന്നാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്. നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന ശക്തമായ നിലപാടിലാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി.

പ്രശാന്തനെ ജോലിയിൽനിന്ന് നീക്കുന്നതിന് നിയമോപദേശം തേടുമെന്ന് മന്ത്രി പറഞ്ഞു. ഡിഎംഇയോട് റിപ്പോർട്ട് തേടിയിരുന്നു. പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ റിപ്പോർട്ട് തൃപ്തികരമല്ലെന്ന് ഡിഎംഇ അറിയിച്ചതിനാലാണ് തുടരന്വേഷണം നടത്തുന്നത്. പ്രശാന്തന്‍ സർക്കാർ ജീവനക്കാരനല്ലാത്തതിനാലാണ് ജോലിയിൽനിന്ന് പിരിച്ചു വിടുന്നതിനു നിയമോപദേശം തേടിയത്. 

പരിയാരം സഹകരണ ആശുപത്രി സർക്കാർ ഏറ്റെടുത്തപ്പോൾ ജീവനക്കാരെ ഘട്ടംഘട്ടമായി റഗുലറൈസ് ചെയ്തിരുന്നു. പ്രശാന്തൻ റഗുലറൈസ് ചെയ്യേണ്ടവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും. പ്രശാന്തന്റെ സർവീസ് റഗുലറൈസ് ചെയ്യാൻ സർക്കാർ ആലോചിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. പ്രശാന്തിനെതിരെ നടപടി ഉണ്ടാകുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 

എഡിഎം നവീന്‍ ബാബു തനിക്ക് അറിയാവുന്ന ഉദ്യോഗസ്ഥനാണ്. പ്രളയകാലത്തും കോവിഡ് കാലത്തും തന്റെ ഒപ്പം പ്രവര്‍ത്തിച്ച ആളാണ്. വിദ്യാര്‍ഥി ജീവിത കാലം മുതല്‍ അറിയുന്ന വ്യക്തിയാണ്. വിദ്യാര്‍ഥി ജീവിതകാലം മുതൽ ഒരു കള്ളം പോലും പറയരുതെന്ന് ജീവിതത്തില്‍ ദൃഢനിശ്ചയം എടുത്തു മുന്നോട്ടു പോയ വ്യക്തിയാണ് നവീന്‍ ബാബുവെന്നും മന്ത്രി പറഞ്ഞു.

ചെങ്ങളായി പഞ്ചായത്തിലെ നെടുവാലൂർ ചേരൻകുന്നിലാണ് പെട്രോൾ പമ്പിനായി പ്രശാന്തൻ അനുമതി തേടിയത്. ചേരൻകുന്ന് സെന്റ് ജോസഫ്സ് പള്ളിയുടെ ഇടതുവശത്തായുള്ള 40 സെന്റ് സ്ഥലമാണ് പെട്രോൾ പമ്പ് തുടങ്ങാനായി പ്രശാന്തൻ പാട്ടത്തിനെടുത്തിരുന്നത്. 

ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങാൻ നാലരക്കോടി രൂപ വേണ്ടിവരുമെന്നാണു വിലയിരുത്തൽ. പരിയാരം ഗവ. മെഡിക്കൽ കോളജിൽ ഇലക്ട്രിഷ്യനായ ടി.വി.പ്രശാന്തന് ഇത്രയും പണമുണ്ടോയെന്നാണ് ചോദ്യമുയരുന്നത്. പ്രശാന്തനെ മുന്നിൽനിർത്തി ആരോ പണം മുടക്കാനിരുന്നെന്നാണ് ആക്ഷേപം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !