ന്യൂഡല്‍ഹി: പ്രഖ്യാപിച്ച സമയപരിധിക്കുള്ളില്‍ത്തന്നെ കിഴക്കന്‍ ലഡാക്കിലെ ഡെംചോക്ക്, ദേപ്സാങ് മേഖലകളില്‍നിന്നുള്ള ഇന്ത്യ-ചൈന സേനാപിന്മാറ്റം പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളുടെയും സൈനികര്‍ മേഖലയില്‍നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ഉടമ്പടി നേരത്തെ നിലവില്‍വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഇരുമേഖലകളിലും പട്രോളിങ് ഉടന്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദീപാവലി ദിനമായ വ്യാഴാഴ്ച മധുരം കൈമാറല്‍ നടക്കുമെന്നും സൈനികവൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സേനാ പിന്മാറ്റത്തിനു ശേഷമുള്ള പരിശോധനകള്‍ പുരോഗമിച്ചുവരികയാണ്. ഒക്ടോബര്‍ 28-29 ഓടെ സേനാപിന്മാറ്റം പൂര്‍ത്തിയാകുമെന്നാണ് സൈനികവൃത്തങ്ങള്‍ ഒക്ടോബര്‍ 25-ന് അറിയിച്ചിരുന്നത്.
സേനാപിന്മാറ്റവുമായി ബന്ധപ്പെട്ട ഉടമ്പടി ആദ്യം നയതന്ത്രതലത്തിലാണ് അംഗീകരിക്കപ്പെട്ടത്. ഇതിന് പിന്നാലെ സൈനികതലത്തിലുള്ള ചര്‍ച്ചകളും നടന്നു.
കഴിഞ്ഞയാഴ്ച നടന്ന കോര്‍പ്സ് കമാന്‍ഡര്‍തല ചര്‍ച്ചകളിലൂടെയാണ് ഉടമ്പടിയിലെ അടിസ്ഥാന സംഗതികളില്‍ തീരുമാനം കൈക്കൊണ്ടതെന്നും സൈനികവൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 2020 ജൂണ്‍ മാസത്തില്‍ ഗാല്‍വന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം തീവ്രമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.