തിരുവനന്തപുരം: കണ്ണൂർ എഡിഎം കെ നവീൻ ബാബു മരിച്ച സംഭവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ ആത്മഹത്യാ പ്രേരണയ്ക്ക് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാര്യർ.
എഡിഎമ്മിനെ കുറിച്ച് പരാതിയുണ്ടെങ്കിൽ അത് മാന്യമായി സർക്കാരിനെ അറിയിക്കാനുള്ള എല്ലാ അധികാര അവകാശങ്ങളും പിപി ദിവ്യക്ക് ഉണ്ടായിരുന്നു. എന്നാൽ ഒരു യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ കടന്നുചെന്ന് മാദ്ധ്യമങ്ങളുടെ മുൻപിൽ വച്ച് പരസ്യമായി അപമാനിക്കാൻ ഒരു ജനപ്രതിനിധിക്കും അർഹതയില്ലെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
പത്തനംതിട്ട എഡിഎം ആയി സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നവീൻ ബാബുവിന് ഇന്നലെ യാത്രയയപ്പ് നൽകിയിരുന്നു. ഈ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എഡിഎമ്മിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സന്ദീപ് വാര്യരുടെ വിമർശനം.
'പിപി ദിവ്യ ഗണേശ് കുമാറിന് പഠിച്ചതാണ്. ഇക്കാര്യത്തിൽ ഏറ്റവും മോശം മാതൃക ഗണേശ് കുമാറിന്റേതാണ്. മാദ്ധ്യമങ്ങളുടെ ക്യാമറകൾക്കും സൈബർസ്‌പേസിലെ കയ്യടിക്കും വേണ്ടി സർക്കാർ ഉദ്യോഗസ്ഥരെ പരസ്യമായി അവഹേളിക്കുന്നത് ഗണേശ് കുമാറിന്റെ ശൈലിയാണ്'- അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദീപ് വാര്യയുടെ വാക്കുകളിലേക്ക്...
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ആത്മഹത്യാ പ്രേരണയ്ക്ക് അറസ്റ്റ് ചെയ്യാൻ ഒരു നിമിഷം പോലും വൈകരുത്. എഡിഎമ്മിനെ കുറിച്ച് പരാതിയുണ്ടെങ്കിൽ അത് മാന്യമായി സർക്കാരിനെ അറിയിക്കാനുള്ള എല്ലാ അധികാര അവകാശങ്ങളും പി പി ദിവ്യക്ക് ഉണ്ടായിരുന്നു. എന്നാൽ ഒരു യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ കടന്നുചെന്ന് മാധ്യമങ്ങളുടെ മുൻപിൽ വച്ച് പരസ്യമായി അപമാനിക്കാൻ ഒരു ജനപ്രതിനിധിക്കും അർഹതയില്ല.
പിപി ദിവ്യ ഗണേഷ് കുമാറിന് പഠിച്ചതാണ്. ഇക്കാര്യത്തിൽ ഏറ്റവും മോശം മാതൃക ഗണേഷ് കുമാറിന്റേതാണ്. മാധ്യമങ്ങളുടെ ക്യാമറകൾക്കും സൈബർസ്‌പേസിലെ കയ്യടിക്കും വേണ്ടി സർക്കാർ ഉദ്യോഗസ്ഥരെ പരസ്യമായി അവഹേളിക്കുന്നത് ഗണേശ് കുമാറിന്റെ ശൈലിയാണ്. എന്നെങ്കിലും ഒരിക്കൽ ഈ അനുഭവം ഗണേശ് കുമാറിന് സംഭവിക്കും എന്നാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. അത് ദിവ്യയ്ക്കായി പോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.