പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് സംഭവം. ഷാളിന് തീപടർന്നത് ഉടൻതന്നെ ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ തീയണയ്‌ക്കുകയായിരുന്നു. അതിനാൽ വൻ അപകടം ഒഴിവായി. ഗവർണർക്ക് പരിക്കുകളൊന്നും ഉണ്ടായിട്ടില്ല.
ആശ്രമത്തിലെ പരിപാടിക്കിടെ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിൽ പുഷ്‌പങ്ങൾ അർപ്പിക്കുന്നതിനായി കുനിയുന്നതിനിടെ സമീപത്തുണ്ടായിരുന്ന കത്തിച്ചുവച്ച വിളക്കിൽ നിന്നും കഴുത്തിലിട്ടിരുന്ന ഷാളിലേക്ക് തീ പടരുകയായിരുന്നു. ഉടൻ തന്നെ സംഭവം സമീപത്തുണ്ടായിരുന്നുവരുടെ ശ്രദ്ധയിൽപ്പെട്ടു.
അവർ ഞൊടിയിടക്കുള്ളിൽ ഗവർണറുടെ കഴുത്തിൽ നിന്ന് ഷാൾ എടുത്തുമാറ്റുകയായിരുന്നു. ഷാളിൽ തീ പടർന്ന വിവരം അപ്പോഴാണ് ഗവർണർ പോലും അറിയുന്നത്. അപകടത്തിന്റെ അങ്കലാപ്പൊന്നും കാണിക്കാതെ തുടർന്നുള്ള ചടങ്ങിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്‌തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.