തിരുവനന്തപുരം∙ എഡിജിപി-ആര്‍എസ്എസ് ബന്ധത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ചര്‍ച്ചയ്ക്ക് ഭരണപക്ഷം തയാറായിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ 2 മണിവരെയാകും അടിയന്തര പ്രമേയത്തിന്മേലുള്ള ചർച്ച.
അതിനിടെ ഇന്നലെ സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിഷേധിക്കുകയും ബാനര്‍ ഉയര്‍ത്തുകയും ചെയ്ത സംഭവത്തില്‍ നാല് എംഎല്‍എമാരെ താക്കീത് ചെയ്തു. മാത്യു കുഴല്നാടന്, ഐ.സി.ബാലകൃഷ്ണന്, അന്‍വര്‍ സാദത്ത്, സജീവ് ജോസഫ് എന്നിവരെ താക്കീത് ചെയ്യുന്ന പ്രമേയം മന്ത്രി എം.ബി.രാജേഷാണ് അവതരിപ്പിച്ചത്.അതേസമയം സഭയില്‍ പ്ലക്കാര്‍ഡും ബാനറും ഉയര്‍ത്തുന്നത് ആദ്യമായിട്ടല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയാല്‍ സാധാരണ സ്പീക്കര്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ചയ്ക്കു വിളിക്കും. തുടര്‍ന്ന് സഭ തുടരുകയും ചെയ്യും.
എന്നാല്‍ ഇപ്പോള്‍ അത്തരം യാതൊരു സമീപനവും ഇല്ലാതെ ഏകപക്ഷീയമായി കൊണ്ടുപോകുകയാണ്. ഇന്നലെ അടിയന്തരപ്രമേയം അവതരിപ്പിച്ച ആളെ വിളിക്കുക പോലും ചെയ്യാതെ സഭ നിര്‍ത്തിവച്ചുവെന്ന് സ്പീക്കര്‍ പറയുകയായിരുന്നു. സ്പീക്കര്‍ നിഷ്പക്ഷത പാലിച്ചില്ലെങ്കില്‍ മുദ്രാവാക്യം വിളിക്കുന്ന പതിവ് മുന്‍പും ഉണ്ടായിട്ടുണ്ടെന്നും സതീശന് പറഞ്ഞു.
ഇന്നലത്തെ സംഭവത്തെ ന്യായീകരിച്ചതോടെ പ്രതിപക്ഷ നേതാവിന്റെ അറിവോടെയാണ് സ്പീക്കറുടെ ഡയസിലേക്ക് ഇടിച്ചുകയറിതെന്നാണു വ്യക്തമാകുന്നതെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
സ്പീക്കറുടെ ഡയസിലേക്കു തള്ളിക്കയറിയ പ്രതിപക്ഷത്തിന്റെ നടപടി അനുചിതമായിയെന്ന് പ്രമേയത്തെ അനുകൂലിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെത്തെ സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ അടിയന്തരപ്രമേയത്തില്‍ ചര്‍ച്ച ആകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.