കൊച്ചി: എറണാകുളം പൂണിത്തുറയിൽ സിപിഎം ലോക്കൽ കമ്മറ്റിയിൽ ഭിന്നതയും കയ്യാങ്കളിയും. പൂണിത്തുറ ലോക്കൽ കമ്മറ്റി യോഗത്തിന് പിന്നാലെയാണ് പ്രതിസന്ധി ഉടലെടുത്തത്. ലോക്കൽ കമ്മറ്റി അംഗം സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചെന്നാണ് ലോക്കൽ സെക്രട്ടറി സത്യന്റെ പരാതി.
തുടർന്ന് സുരേഷ് ബാബു, ബ്രാഞ്ച് സെക്രട്ടറിമാരായ സനീഷ്, സൂരജ്, ബൈജു തുടങ്ങി ആറുപേരെ മരട് പോലീസ് അറസ്റ്റ് ചെയ്തു. കമ്പിവടികൊണ്ട് മർദിച്ചെന്ന പരാതിയിൽ ജാമ്യമില്ലാവകുപ്പടക്കം ചുമത്തിയായിരുന്നു കേസെടുത്തിരിക്കുന്നത്.
സഹകരണ ബാങ്ക് ക്രമക്കേടിൽ പാർട്ടി അംഗത്തിനെതിരെ നടപടി എടുത്തതിന്റെ വൈരാഗ്യത്തെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്നാണ് ലോക്കൽ സെക്രട്ടറിയുടെ ആരോപണം. എന്നാൽ ഒരു ലോക്കൽ കമ്മറ്റി അംഗത്തിന്റെ വീട് വിറ്റതിൽ നിന്ന് മുൻ സെക്രട്ടറി ബ്രോക്കർ ഫീസ് വാങ്ങിയത് ചോദ്യം ചെയ്തതതാണ് സംഘർഷത്തിലേക്ക് നീങ്ങിയതെന്നാണ് മറുപക്ഷത്തിന്റെ വാദം.
തർക്കത്തെ തുടർന്ന് പൂണിത്തുറ ലോക്കൽ കമ്മറ്റിയിൽ 10 ബ്രാഞ്ച് സമ്മേളനങ്ങൾ റദ്ദാക്കി. കടുത്ത വിഭാഗീയതയും തർക്കവുമാണ് പ്രദേശത്ത് സിപിഎമ്മിൽ ഉടലെടുത്തിരിക്കുന്നത്. ഇരു വിഭാഗങ്ങൾക്കൊപ്പം ജില്ലാ, ഏരിയ നേതാക്കൾ അണിനിരന്നതോടെ പ്രശ്നം സങ്കീർണമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.