മൂന്നുമാസം മുൻപ് ലോട്ടറിയടിച്ചയാൾ വാഹനാപകടത്തിൽ മരിച്ചു

കൊച്ചി: മൂന്നുമാസം മുൻപ് ലോട്ടറിയടിച്ചയാൾ വാഹനാപകടത്തിൽ മരിച്ചു. കടയിരുപ്പ് ഏഴിപ്രം മനയത്ത് വീട്ടിൽ എം.സി. യാക്കോബ് (കുഞ്ഞുഞ്ഞ്-75) ആണ് മരിച്ചത്. കോലഞ്ചേരി പെരുമ്പാവൂർ റോഡിൽ ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെയാണ് യാക്കോബ് മരിച്ചത്. 

കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനജേതാവായിരുന്നു യാക്കോബ്. തിങ്കളാഴ്ച വൈകീട്ടാണ് കോലഞ്ചേരിക്കടുത്ത് മൂശാരിപ്പടിയിൽ അപകടമുണ്ടായത്. വൈകീട്ട് ആറോടെ മൂശാരിപ്പടി ഭാഗത്തുനിന്നും വരുകയായിരുന്ന യാക്കോബ്, കടയിലേക്ക് തിരിയുന്നതിനിടെ എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാക്കോബിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ മരിച്ചു.

പുതുപ്പനത്ത് യൂസ്ഡ് കാർ ഷോറൂമിലെ ജീവനക്കാരനായിരുന്നു. എഴുപത്തിയഞ്ച് ലക്ഷം രൂപയായ സമ്മാനത്തുക മൂന്നാഴ്ച മുൻപാണ് യാക്കോബ് കൈപ്പറ്റിയത്. ഭാര്യ: മേരി. മക്കൾ: ജിബു, ജിലു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !