പൂജവെപ്പ് പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതുഅവധി

പത്തനംതിട്ട: നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള പൂജവയ്‌പ്പ് ഒക്ടോബര്‍ പത്തിന് വൈകിട്ടായതിനാല്‍ പതിനൊന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കണമെന്ന് കേരളാ ധര്‍മ്മാചാര്യ സഭ.

സന്ധ്യാസമയത്ത് അഷ്ടമി തിഥി വരുന്ന ദിവസമാണ് പുസ്തകപൂജ ആരംഭിക്കേണ്ടത്. പത്തിന് വൈകിട്ട് പൂജ വയ്‌ക്കുന്ന പുസ്തകങ്ങള്‍ 11, 12 തീയതികളിലെ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി പൂജയ്‌ക്കു ശേഷം 13ന് രാവിലെ വിജയദശമി പൂജയ്‌ക്കു ശേഷമാണ് എടുക്കുന്നതും വിദ്യാരംഭവും. ദുര്‍ഗാഷ്ടമി, മഹാനവമി ദിനങ്ങള്‍ വിശ്വാസികള്‍ക്ക് പഠനം സാധ്യമല്ല. അന്ന് പൊതു അവധി നല്കണമെന്ന് ധര്‍മ്മാചാര്യ സഭ ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

11ന് പൊതു അവധി പ്രഖ്യാപിക്കണമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ പുസ്തകവും തൊഴിലാഴികള്‍ ആയുധങ്ങളും പൂജ വച്ചു കഴിഞ്ഞാല്‍ വിജയദശമി ദിനമായ 13നേ പൂജയെടുക്കൂ. നവരാത്രിപൂജകളില്‍ പ്രാധാന്യമുള്ള ദുര്‍ഗാഷ്ടമി ദിവസമായ 11ന് സംസ്ഥാനത്ത് ഇതുവരെയും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടില്ല. ഇതില്‍ ചീഫ് സെക്രട്ടറിക്ക് നിവേദനം നല്കിയതായി എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദന്‍, ജനറല്‍ സെക്രട്ടറി എസ്. രാജേഷ് എന്നിവര്‍ അറിയിച്ചു.

ഒക്‌ടോബര്‍ 11 മുതല്‍ വിജയദശമി ദിനം വരെ വിദ്യാലയങ്ങള്‍ക്ക് അവധി നല്കണമെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ആവശ്യപ്പെട്ടു. സാധാരണയായി ഒമ്പത് രാത്രികളും 10 പകലുകളുമുള്ള നവരാത്രി വിജയദശമി ആഘോഷങ്ങള്‍ ഇക്കുറി 11 നാള്‍ നീളുന്നു എന്ന സവിശേഷതയുണ്ട്.


ഇത്തരം സാഹചര്യങ്ങളില്‍ മുന്‍കാലങ്ങളില്‍ ചെയ്തിട്ടുള്ളതുപോലെ 10ന് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം അവധി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 11ന് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പെടെ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ. സുധീഷ് കുമാറും ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !