ചങ്ങനാശ്ശേരി:നിയുക്ത ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പിതാവിനെതിരെ നടക്കുന്ന യൂ ട്യൂബ് അക്രമണങ്ങൾക്കെതിരെ സർക്കാർ സ്വമേധയാ കേസെടുക്കാൻ തയ്യാറാകണം.സീറോ മലബാർ സഭയെയും സഭാ പിതാക്കന്മാരെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഓൺലൈൻ മീഡിയകൾക്കും യൂട്യൂബുകൾക്കും കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് സീറോ മലബാർ സഭാ അൽമായ ഫോറം മുന്നറിയിപ്പ് നൽകുന്നു.പരാതി ലഭിക്കുംവരെ കാത്തിരിക്കാതെ, ഇത്തരം സൈബർ അക്രമണങ്ങൾക്കെതിരെ സ്വമേധയാ കേസെടുക്കാൻ സർക്കാർ നിർദേശം നൽകണം.
ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങൾക്കു മരണമില്ലെന്നു സുപ്രീം കോടതി ‘പുട്ടസ്വാമി കേസി’ൽ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ വ്യക്തിക്കും ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങൾക്ക് അവകാശവും സംരക്ഷണവുമുണ്ട്.സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം എന്നെല്ലാം പറഞ്ഞ്, വ്യക്തിവിരോധം തീർക്കാൻ മറ്റുള്ളവരുടെസ്വകാര്യതയിൽ ഇടപെടുന്നതു ന്യായമല്ല.
അഭിവന്ദ്യ മാര്‍ തോമസ് തറയിലിന്റെ ആര്‍ച്ച് ബിഷപ്പ് പദവിയിലേക്കുള്ള സ്ഥാനാരോഹണം അടുത്തിരിക്കുന്ന വേളയില്‍ ഒരു യൂട്യൂബിലൂടെ തുടര്‍ച്ചയായി നടക്കുന്ന സൈബർ അക്രമണങ്ങൾ ആരുടെ നിർദേശ പ്രകാരമാണെന്ന് സർക്കാർ ഗൗരവമായി അന്വേഷിക്കണം.ഒരു വ്യക്തിയെ കുറിച്ചുള്ള തെറ്റായ ഉള്ളടക്കം സൈബര്‍ ഇടത്തില്‍ പോസ്റ്റ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും പങ്കുവെക്കുന്നതുമെല്ലാം സൈബര്‍ ഭീഷണിയുടെ പരിധിയില്‍ വരുന്നതാണ്.കേട്ടാലറക്കുന്ന ഭാഷയിൽ കമന്റുകൾ ചെയ്യാനും, അധിക്ഷേപ വർഷം ചൊരിഞ്ഞു കൊണ്ടുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കാനും, ഇൻബോക്സുകളിൽ ചോദ്യം ചെയ്യാനും, കുറ്റപ്പെടുത്താനും, തെറിവിളികൾ മുഴക്കാനും ചില ആളുകൾ തയ്യാറാവുന്നു എന്നതാണ് കേരളത്തെ സംബന്ധിച്ച ഇപ്പോഴത്തെ സൈബർ ഭീകരത.
സമൂഹത്തിലെ ബഹുമാന്യരായ വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഇടിച്ച് കേറുന്നതിലും അഭിപ്രായങ്ങൾ പറയുന്നതിലും, അവരുടെ വ്യക്തി താല്പര്യങ്ങളെ അധിക്ഷേപിക്കുന്നതിലും യാതൊരു തരത്തിലുള്ള അപാകതയും ഇത്തരക്കാർ കാണുന്നില്ല എന്നതും ശ്രദ്ധേയമാണ്.പലരും വ്യക്തിജീവിതങ്ങളെ അശ്ലീലവും അധിക്ഷേപകരവുമായ കമന്റുകൾ കൊണ്ട് നിറക്കുന്നു. വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകൾ മാരകമായി പ്രചരിപ്പിച്ചുകൊണ്ടിരുന്നു.ആളുകളുടെ വ്യക്തിഗത അതിരുകൾ മാനിക്കാതെയും ധാർമിക ബോധം ഇല്ലാതെയുമാണ് സൈബർ ബുള്ളിയിങ്ങുകൾ നടന്നുകൊണ്ടിരിക്കുന്നത്.
സമൂഹത്തിൽ സഭയെയും അഭിവന്ദ്യ പിതാക്കന്മാരെയും അനുബന്ധ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ ഒരിക്കലും സാധൂകരിക്കാന്‍ കഴിയില്ല.അഭിവന്ദ്യ തോമസ് തറയിൽ പിതാവിനെതിരെ നടത്തുന്ന സൈബർ അക്രമണങ്ങൾക്കെതിരെ സ്വമേധയാ കേസെടുക്കാൻ സർക്കാർ നിർദേശം നൽകണമെന്ന് സീറോ മലബാർ അൽമായ ഫോറം കേരള സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.
ടോണി ചിറ്റിലപ്പിള്ളി
സെക്രട്ടറി
അൽമായ ഫോറം
സീറോ മലബാർ സഭ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.