നീലേശ്വരം: ഇന്നലെ രാത്രിയിലാണ് നീലേശ്വരത്ത് ക്ഷേത്രത്തില്‍ വെടിപ്പുരയ്ക്ക് തീപിടിച്ചത്. സംഭവത്തിൽ എട്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ക്ഷേത്രകമ്മിറ്റി അംഗങ്ങളായ എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എ വി ഭാസ്‌കരന്‍, തമ്പാന്‍, ചന്ദ്രന്‍, ചന്ദ്രശേഖരന്‍, ബാബു, ശശി, രാജേഷ്, ഭരതന്‍, എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
തിങ്കളാഴ്ച്ച രാത്രി 11.55 നായിരുന്നു നിലേശ്വരത്ത് അപകടം നടന്നത്. നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് ആണ് പടക്കം പൊട്ടിച്ചത്. പടക്കംപ്പെട്ടിയപ്പോൾ അതിൽ നിന്നും ഒരു തീപൊരി പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് വീണു. തുടർന്ന് ഇവിടെയെല്ലാം പെട്ടിത്തെറിക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ മതിലിനോട് ചോർന്ന് ഒരു ഷീറ്റ് വിരിച്ച് ചെറിയ ഷെഡ് ഉണ്ടാക്കിയിരുന്നു. അതിൽ ആയിരുന്നു പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. അതിലേക്കാണ് തീപൊരി വീഴുന്നതും വലിയ അപകടം സംഭവിക്കുന്നതും.
ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ബാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് വലിയ വീഴ്ചയാണെന്ന് ജില്ലാ പോലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. ഇവിടെ വെടിക്കെട്ട് നടത്തുന്നതിന് വേണ്ടിയുള്ള ഒരു തരത്തിലുള്ള ഒരുക്കങ്ങളും നടത്തിയിരുന്നില്ല. പോലീസിൽ നിന്നും ഇതുമായി ബന്ധപ്പെട്ട അനുമതി വാങ്ങിയിരുന്നില്ലെന്നും പോലീസ് അറിയിച്ചു. തിനിടെയാണ് പോലീസിന് വീഴചയുണ്ടായെന്ന് ആരോപണവുമായി കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയിരിക്കുന്നത്.
ഉത്തരവാദിത്ത്വത്തിൻ നിന്നും പോലീസിന് ഒരിക്കലും ഒഴിഞ്ഞു മാറാൻ സാധിക്കില്ല. ഇത്രയും അധികം ആളുകൾ വരുന്ന ഒരു ഉത്സവത്തിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും നടത്തേണ്ടത് പോലീസാണ്. വെടിക്കെട്ട് ഉണ്ടെന്ന് പോലീസിന് അറിയാം. അപ്പോൾ ആ വെടിമരുന്നുകൾ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും പോലീസ് അന്വേഷിക്കണം. തെയ്യം നടക്കുന്നിടത്ത് മുൻകരുതലെടുക്കണം.
പടക്കംപെട്ടിക്കുന്ന ആചാരം ഉണ്ടെങ്കിലും അതിന് വേണ്ടിയുള്ള സുരക്ഷ ഒരുക്കേണ്ടത് പോലീസ് ആണെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. അനുമതിയോ, വെടിക്കെട്ടിന് ലെെസൻസോ ഒരു തരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് ഇവിടെ വെടിക്കെട്ട് നടത്താൻ ക്ഷേത്ര ഭാരവാഹികൾ തീരുമാനിച്ചിരുന്നതെന്ന് സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് എഫ്ഐആറില്‍ പറയുന്നുണ്ട്. വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചപ്പോൾ അപകടത്തിൽ ഉൽപ്പെട്ട എല്ലാവരും തെയ്യം കാണാൻ എത്തിയവർ ആയിരുന്നു. 100 ല്‍ അധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. സമീപപ്രദേശത്തെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.