ന്യൂഡല്‍ഹി: തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനായി നേരത്തേ പ്രഖ്യാപിച്ച 393.58 കോടി രൂപ റെയില്‍വേ അനുവദിച്ചു. കേന്ദ്രസഹമന്ത്രിയും എംപിയുമായ സുരേഷ് ഗോപി യാണ് ഇക്കാര്യം അറിയിച്ചത്.
തൃശ്ശൂരിലെ ജനതയ്‌ക്കുള്ള ദീപാവലി സമ്മാനമാണിതെന്ന് സുരേഷ് ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു. റെയില്‍വേസ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട് നേരത്തെ കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി സുരേഷ്ഗോപി ചര്‍ച്ച നടത്തിയിരുന്നു.
തൃശ്ശൂരിന്റെ സാംസ്‌കാരിക തനിമയും പ്രൗഢിയും ഒട്ടും ചോരാത്ത തരത്തിലുള്ള വികസനമാണ് റെയിൽവേ സ്റ്റേഷനിൽ നടന്നുകൊണ്ടിരിക്കുന്നത്. 390.53 കോടി രൂപ ചിലവിട്ട് നിർമ്മിയ്‌ക്കുന്ന ഈ പദ്ധതി പൂർത്തിയാകുമ്പോഴേയ്‌ക്കും റെയിൽവേ സ്‌റ്റേഷൻ വിമാനത്താവളങ്ങൾക്ക് സമാനമാകും.
വിമാനത്താവളങ്ങളിലേതിന് സമാനമായ സൗകര്യങ്ങൾ റെയിൽവേ സ്‌റ്റേഷനിൽ ഒരുക്കും. യാത്രികർക്ക് വരാനും പോകാനും വ്യത്യസ്ത കവാടങ്ങൾ ആകും റെയിൽ വേ സ്‌റ്റേഷനിൽ ഉണ്ടാകുക. മൂന്ന് നിലകളിലായിട്ടാകും റെയിൽവേ സ്‌റ്റേഷന്റെ നിർമ്മാണം. താഴത്തെ നിലയിൽ വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. ടിക്കറ്റ് കൗണ്ടറും മറ്റ് സൗകര്യങ്ങളും രണ്ടാം നിലയിൽ ആയിരിക്കും.നിലവിൽ നാല് പ്ലാറ്റ്‌ഫോമാണ് റെയിൽ വേ സ്‌റ്റേഷനിൽ ഉള്ളത്. ഇത് അഞ്ചാകും.
100 വർഷത്തെ ആവശ്യങ്ങൾ മുൻപിൽ കണ്ടുകൊണ്ടാണ് ഇവിടെ സൗകര്യങ്ങൾ ഒരുക്കുന്നത്. റെയിൽവേ സ്‌റ്റേഷന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ തൃശ്ശൂർ നഗരം ദേശീയ തലത്തിൽതന്നെ ശ്രദ്ധയാകർഷിക്കുമെന്ന് ഉറപ്പാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.