മുണ്ടക്കയം: വനിതകൾക്ക് മാത്രമായി പൊതു ഇടമായിട്ടുള്ള ക്യൂൻ ബീസ് മുണ്ടക്കയം കോസ് വേ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. വനിതകളുടെ സ്വയം പര്യാപ്തതയ്ക്കും, വ്യക്തിത്വ വികസനത്തിനും, ഉതകുന്ന വിവിധ സേവനങ്ങളും, ആരോഗ്യ മനശാസ്ത്ര ഫിറ്റ്നസ് തുടങ്ങിയവയുടെ ബോധവൽക്കരണവും വിദഗ്ധരുടെ ക്ലാസുകളും എല്ലാ മേഖലയിലെയും വനിതകൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യവുമായണ് ക്യൂൻ ബീസ് വിമൻസ് മുണ്ടക്കയം കോസ് ജംഗ്ഷനിൽ കട്ടുപ്പാറ ബിൽഡിംഗ് സിൽ പ്രവർത്തനം തുടങ്ങിയത്.
വനിത ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ജിം ,യോഗ,ക്ലബ്ബ്, സുംബാ ക്ലബ്ബ് ,നേച്ചർ ക്ലബ്ബ്, ആർട്സ് ക്ലബ്ബ്, വായനശാല ,ഇൻഡോർ ഗെയിംസ്, സംഗീത ,ന്യത്ത, വാദ്യോപകരണ പരിശീലനം ,ഭാഷ പരിശീലനം, എസ് .സി .സി, പി .എസ് .സി. പരിശീലനം, സംരംഭക പരിശീലനത്തിനുള്ള സഹായം ,സാഹിത്യകൂട്ടം, വായനക്കൂട്ടം, കൈയ്യെഴുത്തു മാസിക, മ്യൂസിക് ബാൻഡ് തുടങ്ങിയവ എല്ലാം തന്നെ വനിതകൾക്ക് കൈയെത്തും ദൂരത്ത് ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ചാണ് ക്യൂൻസ്സ് ബീസ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.
ക്യൂൻ ബീസിന്റെ പ്രവർത്തന ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ .വി .ബിന്ദു നിർവഹിച്ചു. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് രേഖ ദാസ് അധ്യക്ഷയായി. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെടി ബിനു മുഖ്യ സന്ദേശം നൽകി.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് ക്ലബ്ബ് ലോഗോ പ്രകാശനം നടത്തി ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ കയ്യെഴുത്ത് മാസികയുടെ പ്രകാശനവും നിർവഹിച്ചു .ഡയറക്ടർ റജീനാ റഫീഖ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സിജിനി ഷംസുദ്ദീൻ (പെരുവന്താനo), ജാൻസി സാബു (കോരുത്തോട് ), റൂബി മോൾ, നിഷാ രാജപ്പൻ, മായാ അനൂപ്, സി വി അനിൽകുമാർ, ഡി എസ് ത്സാൻ സിസ്വപ്ന, എസ് തനിമ എന്നിവർ സംസാരിച്ചു.'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.