ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 21 സ്ഥാനാര്ഥികളൊണ് പ്രഖ്യാപിച്ചത്. ഇന്ന് മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കും.
ഝാര്‍ഖണ്ഡ് ധനമന്ത്രി രാമേശ്വര്‍ ഒറോണ്‍ ലോഹര്‍ദാഗില്‍ നിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അജോയ് കുമാര്‍ ജംഷെഡ്പൂര്‍ ഈസ്റ്റില്‍ നിന്നും ജനവിധി തേടും.81 നിയമസഭാ മണ്ഡലങ്ങള്‍ ഉള്ള ഝാര്‍ഖണ്ഡില്‍ 70 എണ്ണത്തിലും ജെഎംഎമ്മും കോണ്‍ഗ്രസും മത്സരിക്കാനാണ് ധാരണ. ബാക്കി സീറ്റുകള്‍ ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് വീതിച്ചുനല്‍കും. എന്നാല്‍ ആര്‍ജെഡി ഇക്കാര്യത്തില്‍ അതൃപ്തി രേഖപ്പെടുത്തി രംഗത്ത് വന്നു.
മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്ത് വിട്ടേക്കുമെന്നാണ് വിവരം. ഇന്നലെ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ മഹാരാഷ്ട്രയിലെ 63 സ്ഥാനാര്‍ത്ഥികളുടെ പട്ടിക അംഗീകരിച്ചിട്ടുണ്ട്.
തര്‍ക്കം തുടരുന്ന 30 സീറ്റുകളില്‍ മഹാ വികാസ് അഘാടിയില്‍ ഇന്ന് ചര്‍ച്ചകള്‍ നടക്കും. ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വിമതശല്യം രൂക്ഷമായ ബിജെപിയും പ്രചാരണത്തില്‍ ശക്തമായി മുന്നിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.