ഡല്‍ഹി: കംബോഡിയയില്‍ കുടുങ്ങിയ മനുഷ്യക്കടത്തിന് ഇരകളായ യുവാക്കള്‍ നാട്ടിലേക്ക് തിരിച്ചു. കോഴിക്കോട് വടകര സ്വദേശികളായ 7 യുവാക്കളാണ് കംബോഡിയയില്‍ നിന്നും മലേഷ്യ വഴി രാത്രിയോടെ നെടുമ്ബാശ്ശേരിയിലെത്തുക.
ഐടി മേഖലയില്‍ ജോലി വാഗ്ദാനം ചെയ്താണ് ലക്ഷങ്ങള്‍ വാങ്ങി വടകര സ്വദേശികളായ യുവാക്കളെ സുഹൃത്ത് കൂടിയായ ഇടനിലക്കാരൻ ആദ്യം മലേഷ്യയിലെത്തിച്ചത്. സൈബർ മേഖലയിലെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ജോലിയാണെന്ന് പറഞ്ഞ് പിന്നീട് കംബോഡിയയിലേക്ക് കൊണ്ടു പോവുകയും അവിടെ നിന്ന് തങ്ങളെ ഒരു കമ്പിനിക്ക് വില്‍ക്കുകയായിരുന്നെന്നും യുവാക്കള്‍ പറയുന്നു. എംബസി അധികൃതരുടെയും മലയാളി കൂട്ടായ്മയുടെയും സഹായത്തോടെയാണ് യുവാക്കള്‍ക്ക് നാട്ടിലേക്ക് തിരിക്കാനുള്ള വഴിയൊരുങ്ങിയത്. വിമാന ടിക്കറ്റിനുള്ള തുക നാട്ടില്‍ നിന്നും അയച്ചുകൊടുക്കുകയായിരുന്നു.ചതിച്ചത് സുഹൃത്ത്: മനുഷ്യക്കടത്ത്, കംബോഡിയയില്‍ കുടുങ്ങിയ യുവാക്കള്‍ നാട്ടിലേക്ക് തിരിച്ചു
0
ഞായറാഴ്ച, ഒക്ടോബർ 27, 2024
Tags
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.