ഗസിയാബാദ് : റൊട്ടിമാവ് മൂത്രമൊഴിച്ച് കുഴച്ച ജോലിക്കാരി അറസ്റ്റില്‍ . ഡല്‍ഹിയോട് ചേർന്നുള്ള ഗാസിയാബാദിലെ ഗാസിയാബാദിലെ ക്രോസിംഗ് റിപ്പബ്ലിക് ഏരിയയിലാണ് സംഭവം.
കരള്‍ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുടുംബത്തിന്റേതാണ് പരാതി. കഴിഞ്ഞ എട്ട് വർഷമായി ഈ വീട്ടില്‍ ജോലി ചെയ്തു വരികയാണ് അറസ്റ്റിലായ റീന .അടുത്ത സമയത്തായി വീട്ടില്‍ മോഷണം പതിവായതോടെ കുടുംബത്തിന് റീനയില്‍ സംശയം തോന്നി . തുടർന്ന് വീട്ടുജോലിക്കാരി എത്തുന്നതിന് മുമ്പ് മൊബൈല്‍ ക്യാമറ സ്വിച്ച് ഓണ്‍ ചെയ്ത് അടുക്കളയില്‍ ഒളിപ്പിച്ചു.
എന്നാല്‍ ക്യാമറയില്‍ പതിഞ്ഞത് മോഷണമായിരുന്നില്ല . മറിച്ച് ജോലിക്കാരിയുടെ ' ഞെട്ടിപ്പിക്കുന്ന ' പാചകമായിരുന്നു.
അടുക്കളയില്‍ കയറിയ ജോലിക്കാരി ഒരു പാത്രത്തില്‍ മൂത്രമെടുക്കുന്നതും, അതേ മൂത്രത്തില്‍ മാവ് കുഴച്ച് റൊട്ടി ഉണ്ടാക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാമായിരുന്നു.
ഈ റൊട്ടികള്‍ തന്നെ വീട്ടിലെ കുട്ടികള്‍ക്ക് സ്കൂളില്‍ കൊണ്ടുപോകാൻ ബോക്സിനുള്ളിലാക്കി കൊടുത്തു. അടുക്കളയില്‍ നിന്ന് ഒരു പോളിത്തീൻ ബാഗില്‍ തക്കാളിയും ഉള്ളിയും ഉരുളക്കിഴങ്ങും മറ്റും പൊതിഞ്ഞ് വസ്ത്രത്തില്‍ ഒളിപ്പിക്കുകയും ചെയ്യുന്നുണ്ട് .
ജോലിക്കാരി പോയയുടൻ വീഡിയോ കണ്ട കുടുംബം ഉടൻ സ്കൂളിലേക്ക് പോയ കുട്ടികളെ വിളിച്ച് ഭക്ഷണം വലിച്ചെറിയാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനുശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണവും വലിച്ചെറിഞ്ഞ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
വീഡിയോയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.ഇവർ തയ്യാറാക്കിയ ഭക്ഷണം കഴിച്ച് കരള്‍ രോഗം ബാധിച്ച് വലയുകയാണ് കുടുംബം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.