ഉദുമ: പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശം കഴുകി (ഹോള്‍ ലങ് ലവാജ്) ജീവന്റെ തുടിപ്പ് നിലനിർത്തി ജോധ്പുര്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഡോക്ടര്‍മാരുടെ സംഘം.
അപൂര്‍വ ന്യൂമോണിയ ബാധിച്ച പതിനാറുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ജീവനാണ് സംഘം രക്ഷിച്ചത്. ഇവരുടെ കൂട്ടത്തില്‍ കാസര്‍കോട്ടെ യുവ ഡോക്ടറുമുണ്ടായിരുന്നു. മേല്‍പ്പറമ്പ് ചെമ്പരിക്ക സീവ്യൂ ഹൗസിലെ ഡോ. സി.എ. ഫിര്‍നാസ്.ബാര്‍മറില്‍നിന്നുള്ള പെണ്‍കുഞ്ഞിനെ ജോധ്പുര്‍ എയിംസിലെ വെന്റിലേറ്ററില്‍ ആണ് പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിനുള്ളില്‍ ലിപ്പോപ്രോട്ടീന്‍ (സര്‍ഫക്ടന്റ്) പാളി അടിഞ്ഞതിനെ തുടര്‍ന്നുണ്ടാകുന്ന പള്‍മണറി ആല്‍വിയോളാര്‍ പ്രോട്ടീനോസിസ് എന്ന സങ്കീര്‍ണമായ (നീമാന്-പിക്ക് ഡിസീസ് ടൈപ്പ് സി-1) രോഗമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ദിവസം എട്ടുമണിക്കൂര്‍ വീതം രണ്ട് ദിവസങ്ങളിലായി രണ്ട് ശ്വാസകോശപാളികളും കഴുകിയത്.
ഒരു ദിവസം ഇതിനായി അഞ്ച് ലിറ്റര്‍ ഗ്ലൂക്കോസ് പോലുള്ള വെള്ളം ഉപയോഗിച്ചുവെന്ന് ഡോ. ഫിര്‍നാസ് പറഞ്ഞു. പടന്ന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് ചെമ്ബരിക്ക സീവ്യൂ ഹൗസിലെ അബ്ദുള്‍ മജീദ് ചെമ്ബരിക്കയുടെയും മിസിരിയുടെയും മകനാണ് ഫര്‍നാസ്.
എയിംസ് ഡല്‍ഹിയില്‍നിന്നാണ് വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയത്. ഇപ്പോള്‍ ജോധ്പുര്‍ എയിംസില്‍ ശിശുരോഗവിഭാഗത്തില്‍ അവസാവര്ഷ പി.ജി. വിദ്യാര്‍ഥിയാണ്. ഇവിടെതന്നെ പി.ജി. വിദ്യാര്‍ഥിയായ ഷെറിനാണ് ഭാര്യ. അജ്സല്‍, ഷാഹിന്‍ എന്നിവര്‍ സഹോദരങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.