ന്യൂഡൽഹി: വിവാഹത്തിന് മുമ്പ് ഭാര‍്യ 'സ്ത്രീ' അല്ലെന്നത് മറച്ചുവച്ചതായും ഭാര‍്യയെ ലിംഗ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ‍്യവുമായി ഭർത്താവ് ഹൈക്കോടതിയില്‍.
ട്രാൻസ്ജെന്‍ഡറാണെന്ന കാര‍്യം മറച്ചുവച്ചത് തനിക്ക് മാനസിക ആഘാതമുണ്ടാക്കിയതായും യുവാവ് വ‍്യക്തമാക്കി. ലിംഗഭേദം ഒരു വ‍്യക്തിയുടെ സ്വകാര്യതയാണെന്നത് അംഗീകരിക്കുന്നുവെന്നും എന്നാല്‍ വിവാഹത്തില്‍ ഇരു കക്ഷികള്‍ ഒരേപോലെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഭർത്താവിനുവേണ്ടി അഭിഭാഷകനായ അഭിഷേക് കുമാർ ചൗധരി കോടതിയെ ഓർമ്മിപ്പിച്ചു.ആരോഗ്യകരമായ ദാമ്പത്യ ജീവിതം ഉറപ്പാക്കുന്നതിന് ഭരണഘടനയുടെ ആർട്ടിക്കിള്‍ 21 പ്രകാരം രണ്ട് വ്യക്തികളുടെയും ജീവിക്കാനുള്ള മൗലികാവകാശങ്ങളെ ബഹുമാനിക്കുന്നതിന്‍റെ പ്രാധാന്യം ഹർജിയില്‍ ചൂണ്ടിക്കാട്ടി. ഈ നിയമങ്ങള്‍ പ്രകാരം ഭാര്യ 'സ്ത്രീ' ആയി യോഗ്യത നേടുന്നില്ലെങ്കില്‍ യുവാവ് ഗാർഹിക പീഡനം, സ്ത്രീധന നിയമങ്ങള്‍ എന്നിവ പ്രകാരം ആരോപണങ്ങള്‍ നേരിടേണ്ടതില്ലെന്ന് അഭിഭാഷകൻ വാദിച്ചു.
നേരത്തെ ഭാര്യയുടെ ലിംഗ പരിശോധനയ്ക്കായി വിചാരണ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ ഹർജി തള്ളിയിരുന്നു. ഇതേ തുടർന്ന് യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.