ഡല്‍ഹി: ഹിന്ദുത്വ സൈദ്ധാന്തികനായ വിനായക് ദാമോദർ സവർക്കർക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് സവർക്കറുടെ ചെറുമകൻ നല്‍കിയ മാനനഷ്ടക്കേസില്‍ പൂണെയിലെ പ്രത്യേക കോടതി രാഹുല്‍ ഗാന്ധിക്ക് സമൻസ് അയച്ചു.
ഒക്ടോബർ 23ന് നേരിട്ട് ഹാജറാകാനാണ് നോട്ടീസ്. കഴിഞ്ഞ വർഷമാണ് സത്യകി സവർക്കർ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിനെതിരെ പൂണെ കോടതിയില്‍ പരാതി നല്‍കിയത്.ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയില്‍ നിന്ന് കേസ് എം.പിമാർക്കും എം.എല്‍.എമാർക്കുമുള്ള പ്രത്യേക കോടതിയിലേക്ക് കഴിഞ്ഞ മാസം മാറ്റിയിരുന്നു.
ജോയിന്‍റ് സിവില്‍ ജഡ്ജിയും ജുഡീഷ്യല്‍ മജിസ്‌ട്രേറ്റുമായ അമോല്‍ ഷിൻഡെ അധ്യക്ഷനായ എം.പിമാർക്കും എം.എല്‍.എമാർക്കുമുള്ള പ്രത്യേക കോടതിയാണ് ഗാന്ധിജിക്കെതിരെ സമൻസ് അയച്ചതെന്ന് സത്യകി സവർക്കറെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ സംഗ്രാം കോല്‍ഹട്ട്‌കർ പറഞ്ഞു.
കേസില്‍ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മാനനഷ്ടം പ്രകാരമാണ് കുറ്റംചുമത്തിയത്. 2023 മാർച്ചില്‍ ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍, താനും അഞ്ചോ ആറോ സുഹൃത്തുക്കളും ചേർന്ന് ഒരിക്കല്‍ ഒരു മുസ്‍ലിം പുരുഷനെ മർദിച്ചതായി വി.ഡി സവർക്കർ ഒരു പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്ന് ഗാന്ധി പറഞ്ഞതായി സത്യകി സവർക്കർ തന്‍റെ പരാതിയില്‍ ആരോപിച്ചു.
ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും വി.ഡി സവർക്കർ ഒരിടത്തും അത്തരത്തിലൊന്നും എഴുതിയിട്ടില്ലെന്നും സത്യകി സവർക്കർ പറഞ്ഞു. രാഹുലിന്‍റെ ആരോപണം സാങ്കല്‍പ്പികവും വ്യാജവും ദുരുദ്ദേശ്യപരവുമാണെന്ന് വിശേഷിപ്പിച്ചു.ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപിക്കാൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പരാതിയില്‍ പ്രഥമദൃഷ്ട്യാ സത്യമുണ്ടെന്നായിരുന്നു വിശ്രാംബോഗ് പോലീസ് അന്വേഷണം നടത്തി അറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.