ഗതാഗത കുരുക്കില്ലാത്ത കൊച്ചി സാധ്യമാകുന്നു..ക്രമീകരണങ്ങൾ വിജയകരം

കൊച്ചി: എറണാകുളം ജില്ലയിലെ ഗതാഗതക്കുരുക്കുകൾ അഴിയുന്നു. അങ്കമാലി, ആലുവ, കളമശേരി, ഇടപ്പള്ളി എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് നടപ്പാക്കിയ ഗതാഗത ക്രമീകരണങ്ങൾ വിജയകരമാണെന്ന് അധികൃതർ അറിയിച്ചു. വൈകാതെ തന്നെ വൈറ്റിലയിലും കാക്കനാട് ജങ്ഷനിലും പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കും.

അത്താണി നെടുമ്പാശേരി ജങ്ഷനിലെ ഫ്രീ ലെഫ്റ്റ് സംവിധാനം ആലുവ-അങ്കമാലി ദിശയിൽ തയ്യാർ ചെയ്തതും എയർപോർട്ടിലേക്ക് പ്രത്യേക സൗകര്യം സജ്ജമാക്കിയതും ഗതാഗതം സുഗമമായി കടന്നു പോകുന്നതിനു സൗകര്യപ്രദമായി. അങ്കമാലിയിൽ നിന്നും എയർപോർട്ട് ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ഫ്രീ ലെഫ്റ്റ് സംവിധാനം പ്രാബല്യത്തിൽ വന്നു. കൂടാതെ സ്റ്റേജ് ക്യാരേജുകളുടെ അങ്കമാലി നഗരപ്രവേശനം തിരക്കുള്ള സമയത്ത് ഒഴിവാക്കിയതും കുരുക്കിന് പരിഹാരം കാണാൻ സഹായിച്ചു.

ആലുവ ജങ്ഷനിൽ ഫ്ലൈ ഓവർ വഴി ഫ്രീ ലെഫ്റ്റ് എടുത്ത് നഗരത്തിൽ പ്രവേശിക്കുന്നതിനും ആലുവയിൽ നിന്നും അങ്കമാലിയിലേക്ക് ഫ്രീ ലെഫ്റ്റ് എടുത്ത് പോകാവുന്ന രീതിയിൽ സമയം ലാഭിക്കുന്ന വിധം സിഗ്നലുകളും തയാറാക്കി. പറവൂർ കവലയിൽ ഏകദേശം 42 ലക്ഷം രൂപ ചെലവിൽ ഫ്രീ ലെഫ്റ്റ് സംവിധാനം നടപ്പിലാക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി മന്ത്രി അറിയിച്ചിട്ടുണ്ട്.മന്ത്രി പി രാജീവിന്‍റെ നിർദേശാനുസരണം നടപ്പാക്കിയ ക്രമീകരണം എച്ച്എംടി ജങ്ഷനിലെ ഗതാഗതക്കുരുക്ക് കുറച്ചു. എച്ച്എംടി ജംഗ്ഷനിൽ 17 കോൺഫ്ലിക്ട് പോയിന്‍റ് ഉണ്ടായിരുന്നതും സിഗ്നലുകളും ഒഴിവാക്കി മൂന്ന് പോയിന്‍റുകൾ മാത്രമാക്കി യാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കുവാൻ സജ്ജമാക്കി. 

കാൽനട യാത്രക്കാർക്കായി സീബ്രാ ലൈൻ തയാറാക്കി വരികയാണ്.സമാന രീതിയിലുള്ള ക്രമീകരണമാണ് കഴിഞ്ഞയാഴ്ച മുതൽ ഇടപ്പള്ളി ജങ്ഷനിലും ഏർപ്പെടുത്തിയത്. ഒക്ടോബർ 22 മുതൽ ഇടപ്പള്ളിയിലെ രണ്ടു യു ടേണുകളും അടച്ചു. ഇത് വഴി ബ്ലോക്ക് കുറയ്ക്കുവാൻ സാധിച്ചു. ഈ പരിഷ്കാരം സിഗ്നൽ ബോർഡും മറ്റും സ്ഥാപിച്ച് സ്ഥിരമാക്കും. ആലുവ ഭാഗത്തു നിന്ന് വൈറ്റിലയിലേക്കുള്ള വാഹനങ്ങൾക്ക് ഫ്രീ ലെഫ്റ്റ് ആയി പോകാനാകും. ഗതാഗത വകുപ്പ് മന്ത്രി നേരിട്ട് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി ഇതു സംബന്ധിച്ച പുരോഗതി ഓൺലൈൻ യോഗത്തിൽ ചർച്ച ചെയ്തു.

ഒരു പരിധിവരെ സിഗ്നൽ സംവിധാനത്തിൽ വരുത്തിയ മാറ്റം മൂലം കരയാംപറമ്പ് മുതൽ ഇടപ്പള്ളി വരെയുള്ള ദേശീയപാത യാത്ര സുഗമമായി. അതോടൊപ്പം എല്ലാ സിഗ്നൽ സംവിധാനങ്ങളും കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ കീഴിലാക്കുമെന്നും മന്ത്രി അറിയിച്ചതായി ആർടിഒ പറഞ്ഞു.വൈറ്റിലയിലെയും കാക്കനാട് ജങ്ഷനിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. 

നഗരത്തിൽ മത്സരയോട്ടം നടത്തുന്ന ബസുകൾക്കെതിരേ നടപടി കർശനമാക്കും. വിലകൂടിയ ആഢംബര ബൈക്കുകൾ അമിത വേഗത്തിൽ ഓടിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കുന്നുണ്ട്. നേരത്തേ പരീക്ഷണാടിസ്ഥാനത്തിൽ കളമശേരി എച്ച്എംടി ജങ്ഷനിൽ ആരംഭിച്ച ഗതാഗത ക്രമീകരണം സ്ഥിരമാക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

Election 2024 | Congress | BJP |CPM |അടിപൊട്ടുന്നില്ലന്നെ ഉള്ളു.. സകലിടത്തും കുത്തിത്തിരിപ്പാണ്..

മാപ്പു കൊടുക്കില്ല ആ മനസ്സുകൾ: കണ്ണീരോടെ പ്രിയതമ | NAVEEN BABU | നവീൻ ബാബുവിന് വിട ചൊല്ലി നാട്

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !