ഈരാറ്റുപേട്ട; മിനി സിവിൽ സ്റ്റേഷനു വേണ്ടി പൊലീസ് സ്റ്റേഷൻ കോംപൗണ്ടിൽ കണ്ടെത്തിയ സ്ഥലം അളന്നു തിരിച്ച് ബോർഡ് സ്ഥാപിച്ചു. പൊലീസ് സ്റ്റേഷന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 2.75 ഏക്കർ വരുന്ന സർക്കാർ ഭൂമിയിൽ നിന്നുമാണ് 50 സെന്റ് മിനി സിവിൽ സ്റ്റേഷനായി ഏറ്റെടുത്തത്.
കഴിഞ്ഞ ദിവസം റവന്യു ഉദ്യോഗസ്ഥർ സ്ഥലം അളന്നു തിരിച്ച് ബോർഡ് സ്ഥാപിച്ചു. 2022 സംസ്ഥാന ബജറ്റിൽ ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ പണിയുന്നതിനു 10 കോടി രൂപ അനുവദിച്ചിരുന്നു. പൊലീസ് സ്റ്റേഷന്റെ സമീപത്തെ റവന്യു ഭൂമിയിൽ 1 ഏക്കർ സ്ഥലം വിട്ടു കിട്ടാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ റവന്യു വകുപ്പിനോടാവശ്യപ്പെട്ടിരുന്നു.എന്നാൽ അന്നത്തെ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥലം ലഭിച്ചില്ല. എംഎൽഎയുടെ നിരന്തര ഇടപെടലിനെ തുടർന്ന് ജൂലൈ 4 ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത റവന്യു മന്ത്രി, ആഭ്യന്തര, റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തിൽ 50 സെന്റ് സ്ഥലം മിനി സിവിൽ സ്റ്റേഷനു വിട്ടു നൽകാൻ തീരുമാനിക്കുകയായിരുന്നു.
ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, റവന്യു അഭ്യന്തര വകുപ്പ്, ഉദ്യോഗസ്ഥർ എന്നിവരെത്തി എംഎൽഎയുടെ സാന്നിധ്യത്തിൽ സ്ഥലം അളന്ന് തിരിക്കുകയും ബോർഡ് സ്ഥാപിക്കുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.