തലനാട് /ചാമപ്പാറ- വെള്ളാനി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി തലനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാമപ്പാറയിൽ വെച്ച് പ്രതിഷേധ സമരം നടത്തി.
ബിജെപി നേതാവും മുൻ MALയുമായ ശ്രീ. പിസി ജോർജ് സമരം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.കഴിഞ്ഞ പാർലമെന്റ് ഇലക്ഷന് ഒരാഴ്ച മുമ്പ് പണി തുടങ്ങുകയും ഇലക്ഷൻ കഴിഞ്ഞപ്പോൾ നിർത്തിവയ്ക്കുകയും ചെയ്യുകയാണുണ്ടായത്.നിരന്തരം അപകടങ്ങൾ തുടർക്കഥയായ ഈ റോഡിന്റെ പണി ഉടൻ ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് നേതാക്കൾ അറിയിച്ചു. ബിജെപി ഭരണങ്ങാനം മണ്ഡലം സെക്രട്ടറി സതീഷ് തലപ്പലം.കെ.ജി. മോഹനൻ, കെ ആർ സജി, സി കെ നസീർ, ഇന്ദിരാ ശിവദാസ്, പ്രതീഷ് മാത്യു, കെ ആർ ലാലാജി എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.