പുലിയിറങ്ങിയതായി അഭ്യൂ‌ഹം..വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

പത്തനംതിട്ട;അടൂർ നഗരസഭയിലെ 22–ാം വാർഡിൽ നെല്ലിമൂട്ടിൽപ്പടി കനാൽ ഭാഗത്തായി പുലിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടതായി അഭ്യൂ‌ഹമുണ്ടായ സ്ഥലം വനം വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. വലിയ കാട്ടുപൂച്ചയോ അല്ലെങ്കിൽ ഈ ഭാഗത്തു കണ്ട ചെളി പുരണ്ടിരുന്ന കാട്ടുപന്നിയോ ആകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ് അധികൃതർ.

കഴിഞ്ഞ ദിവസമാണ് നെല്ലിമൂട്ടിൽപ്പടി മണയ്ക്കാട്ടു ഭാഗത്തു ഇതരസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ അടുത്തായി രാത്രിയിൽ പുലിയെപ്പോലുള്ള ജീവിയെ കണ്ടെന്നാണു പറയുന്നത്. ഇവിടെ തെരുവുനായ്ക്കൾ കുരയ്ക്കുന്നതു കേട്ട് ഇതരസംസ്ഥാന തൊഴിലാളികൾ പുറത്തിറങ്ങി നോക്കിയപ്പോൾ നായ്ക്കളെ മഞ്ഞക്കളറി‌ലുള്ള ജീവി ഓടിക്കുന്നതായി കണ്ടെന്നും,

 പുലിയെപ്പോലിരിക്കുന്ന ജീവിയാണെന്നുമാണ് പറഞ്ഞത്. പുലിയിറങ്ങിയതായുള്ള അഭ്യൂഹം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നഗരസഭാ അധ്യക്ഷ ദിവ്യ റജി മുഹമ്മദും വാർഡ് കൗൺസിലർ ലക്ഷ്മി ബിനുവും വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !