പത്തനംതിട്ട;അടൂർ നഗരസഭയിലെ 22–ാം വാർഡിൽ നെല്ലിമൂട്ടിൽപ്പടി കനാൽ ഭാഗത്തായി പുലിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടതായി അഭ്യൂഹമുണ്ടായ സ്ഥലം വനം വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. വലിയ കാട്ടുപൂച്ചയോ അല്ലെങ്കിൽ ഈ ഭാഗത്തു കണ്ട ചെളി പുരണ്ടിരുന്ന കാട്ടുപന്നിയോ ആകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ് അധികൃതർ.
കഴിഞ്ഞ ദിവസമാണ് നെല്ലിമൂട്ടിൽപ്പടി മണയ്ക്കാട്ടു ഭാഗത്തു ഇതരസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ അടുത്തായി രാത്രിയിൽ പുലിയെപ്പോലുള്ള ജീവിയെ കണ്ടെന്നാണു പറയുന്നത്. ഇവിടെ തെരുവുനായ്ക്കൾ കുരയ്ക്കുന്നതു കേട്ട് ഇതരസംസ്ഥാന തൊഴിലാളികൾ പുറത്തിറങ്ങി നോക്കിയപ്പോൾ നായ്ക്കളെ മഞ്ഞക്കളറിലുള്ള ജീവി ഓടിക്കുന്നതായി കണ്ടെന്നും,
പുലിയെപ്പോലിരിക്കുന്ന ജീവിയാണെന്നുമാണ് പറഞ്ഞത്. പുലിയിറങ്ങിയതായുള്ള അഭ്യൂഹം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നഗരസഭാ അധ്യക്ഷ ദിവ്യ റജി മുഹമ്മദും വാർഡ് കൗൺസിലർ ലക്ഷ്മി ബിനുവും വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.