ബ്യൂഗിൾ വായിക്കുന്ന ഉദ്യോഗസ്ഥന് പനി, പോലീസിന്റെ ഗാർഡ് ഓഫ് ഓണർ ഒഴിവാക്കി വീണ്ടും വാർത്തകൾക്ക് തിരികൊളുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം;പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പോലീസിന്റെ ഗാർഡ് ഓഫ് ഓണർ ഒഴിവാക്കി. ബ്യുഗിൽ ഇല്ലാതെ ഗാർഡ് ഓഫ് ഓണർ നൽകാൻ എത്തിയതാണ് പൊലീസിന് വിനയായത്. പത്തനംതിട്ട പൊതുമരാമത്ത് ഗസ്റ്റ് ഹൗസിൽ പൊലീസ് നൽകിയ ഗാർഡ് ഓഫ് ഓണർ ആണ് പ്രോട്ടോകോൾ ലംഘനം എന്ന് കണ്ടെത്തിയതോടെ ഗവർണർ ഒഴിവാക്കിയത്.

സെഡ് പ്ലസ് സുരക്ഷാ കാറ്റഗറിയിൽപ്പെടുന്ന ഗവർണർക്ക് ​ഗാർഡ് ഓഫ് ഓണർ നൽകുമ്പോൾ പ്രോട്ടോക്കോൾ പ്രകാരം ബ്യൂഗിൾ ആവശ്യമാണ്. ബ്യൂഗിൾ വായിക്കാതെ സല്യൂട്ട് പൂർണ്ണമാവില്ല.ബ്യൂഗിൾ വായിക്കാൻ ആളില്ലെന്ന കാര്യം രാജ്ഭവൻ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പോലീസിനോട് കാര്യം അന്വേഷിച്ചു. 

ബ്യൂഗിൾ വായിക്കേണ്ട പോലീസ് ഉദ്യോഗസ്ഥൻ ചികിത്സ അവധിയിലാണെന്നാണ് പോലീസ് ഇതിന് നൽകിയ വിശദീകരണം. പത്തനംതിട്ടയിൽ ബ്യൂഗിൾ വായിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥൻ വിരമിച്ചിട്ട് മൂന്ന് വർഷത്തിലേറെയായിട്ടും പകരം ആളെ നിയമിച്ചിട്ടില്ല.

അതിനു പകരമായി അടൂർ പോലീസ് ക്യാമ്പിലെ ഉദ്യോ​ഗസ്ഥനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അദ്ദേഹം പനി മൂലം അവധിയെടുത്തതോടെ പകരം ആളില്ലാതെ വന്നു. കണ്ണൂരിൽ മരിച്ച എഡിഎം നവീൻ ബാബുവിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കുവാനാണ് കഴിഞ്ഞ ദിവസം ഗവർണർ പത്തനംതിട്ടയിലെത്തിയത് സംഭവത്തിൽ രാജ്ഭവൻ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !