രക്തസമ്മർദ്ദം നിയന്ത്രിച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു:,മത്തങ്ങ വിത്തുകള്‍ വറുത്ത് പൊടിച്ച്‌ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അറിയാം

വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമാണ് മത്തങ്ങ വിത്തുകള്‍. മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക്, അയേണ്‍, പൊട്ടാസ്യം, വിറ്റാമിൻ സി, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയവയൊക്കെ മത്തങ്ങ വിത്തില്‍ അടങ്ങിയിട്ടുണ്ട്.

മത്തങ്ങ വിത്തുകള്‍ വറുത്ത് ഉപയോഗിക്കുന്നത് ശരീരത്തിലെ അനാവശ്യ കലോറികള്‍ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും. പ്രോട്ടീനും നാരുകളുമടങ്ങിയ മത്തങ്ങ വിത്തുകള്‍ അമിത വിശപ്പ് തടയുന്നതിനും ശരീരഭാരം കുറയ്ക്കാനും സഹായകമാണ്.

മാനസികാവസ്ഥയും ഉറക്കവും വർധിപ്പിക്കുന്നതില്‍ ഒരു പങ്ക് വഹിക്കുന്ന എല്‍-ട്രിപ്റ്റോഫാൻ എന്ന സംയുക്തം മത്തങ്ങ വിത്തില്‍ അടങ്ങിയിട്ടുണ്ട്. വൃക്കയിലെ കല്ലുകള്‍, മൂത്രസഞ്ചിയിലെ കല്ലുകള്‍, ക്യാൻസർ തുടങ്ങിയ നിരവധി അവസ്ഥകളെ ചെറുക്കാനും മത്തങ്ങ വിത്തുകള്‍ സഹായിക്കും.

മത്തങ്ങയില്‍ ഉയർന്ന മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അവ കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. ഇത് ഹൃദയാരോഗ്യത്തെ സഹായിക്കും. ശരീരത്തിൻ്റെ രോഗപ്രതിരോധ പ്രവർത്തനത്തിന് ആവശ്യമായ പോഷകമായ സിങ്ക് ഉയർന്ന അളവില്‍ മത്തങ്ങ വിത്തില്‍ അടങ്ങിയിരിക്കുന്നു.

മത്തങ്ങ വിത്തില്‍ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തിൻ്റെ ഗുണനിലവാരം വർദ്ധിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. മത്തങ്ങ വിത്തുകള്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ തലച്ചോറിൻ്റെയും കണ്ണിൻ്റെയും ആരോഗ്യത്തിന് ഗുണം ചെയ്യും.

പ്രമേഹമുള്ളവർ മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാൻ സഹായിക്കും. മത്തങ്ങ വിത്തുകളിലെ ചില സംയുക്തങ്ങള്‍ മെച്ചപ്പെട്ട ഇൻസുലിൻ നിയന്ത്രണത്തിന് കാരണമായേക്കാം. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും

ആൻറി ഓക്സിഡൻറുകള്‍ ധാരാളം അടങ്ങിയ ഇവ ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. സ്മൂത്തി, സാലഡ്, പലഹാരങ്ങള്‍ എന്നിവയിലെല്ലാം മത്തങ്ങ വിത്തുകള്‍ വറുത്ത് പൊടിച്ച്‌ ചേർക്കാവുന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !