മലയാളികള്‍ക്ക് ഏറെ ഇഷ്ട്ടമുള്ള താരകുടുംബമാണ് സുരേഷ് ഗോപിയുടേത്. ഇന്ന് സോഷ്യല്‍ മീഡിയ മുഴുവൻ ചർച്ച ചെയ്യുന്നത് സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരനെ കുറിച്ചാണ്.
അതിനുമപ്പുറം സുരേഷ് ഗോപി എന്ന നല്ല മനുഷ്യനെ കുറിച്ചു നടനെ കുറിച്ചും ചർച്ചയാകാറുണ്ട്. സുരേഷേട്ടനെ നടനെന്ന നിലയില്‍ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്.ഏതൊരു പൊതുപരിപാടികളിലും സുരേഷ് ഗോപിക്കൊപ്പം ഭാര്യയും മക്കളുമെത്താറുണ്ട്. സുരേഷ് ഗോപിയുടെ പെണ്‍മക്കളില്‍ മൂത്തയാളാണ് ഭാഗ്യ. ആണ്‍മക്കളായ ഗോകുല്‍ സുരേഷും അനിയൻ മാധവ് സുരേഷും ഇതിനോടകം സിനിമയില്‍ സജീവമാണ്. സുരേഷ് ഗോപിയുടെ ഇളയ മകള്‍ ഭാവ്നിയും ശ്രദ്ധയയാണ്.
അതേസമയം എന്നും സുരേഷ് ഗോപിയെ അലട്ടുന്ന ഒരു സങ്കടം മൂത്തമകള്‍ ലക്ഷ്മിയുടെ മരണമാണ്. ഒരു കാർ അപകടത്തിലാണ് മകള്‍ ലക്ഷ്മിയെ സുരേഷ് ഗോപിക്ക് നഷ്ടപ്പെട്ടത്. എന്നാല്‍ മൂത്തമകള്‍ ലക്ഷ്മി അപകടത്തില്‍ മരിച്ചില്ലായിരുന്നുവെങ്കില്‍ ഗോകുലിനും മാധവിനും ഭാഗ്യയ്ക്കും ഭാവ്നിക്കുമൊപ്പം ലക്ഷ്മിയും കുടുംബ ചിത്രങ്ങളില്‍ ശ്രദ്ധേയയാനെ.
ലക്ഷ്മിയ്ക്ക് ഒന്നര വയസ് മാത്രമുള്ളപ്പോഴാണ് മരണത്തിന്റെ രൂപത്തില്‍ കാറപകടം ഉണ്ടായത്. മാത്രമല്ല പല അഭിമുഖങ്ങളിലും മകളെ കുറിച്ച് പറയുമ്ബോഴെല്ലാം സുരേഷ് ഗോപിയുടെ കണ്ണുകള്‍ നിറയാറുണ്ട്.
എന്നാല്‍ ഈ താരകുടുംബത്തെ അത്ഭുതപെടുത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ലക്ഷ്മിയുടെ ഒന്നര വയസിലുള്ള ഫോട്ടോ ഉപയോഗിച്ച് മുപ്പത്തിനാലുകാരിയായ ലക്ഷ്മിയുടെ രൂപം സൃഷ്ടിച്ചിരിക്കുകയാണ്.
ആർട്ടോമാനിക് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ലക്ഷ്മിയുടെ ചിത്രം പുറത്തുവന്നത്. ലക്ഷ്മി ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ മുപ്പത്തിനാലുകാരിയായ ലക്ഷ്മിയുടെ രൂപം എങ്ങനെയായിരിക്കും എന്നതാണ് ആർട്ടോമാനിക് പേജിന്റെ ഉടമയായ വ്യക്തി ഡിജിറ്റല്‍ ആർട്ടിലൂടെ ചെയ്തിരിക്കുന്നത്.
മാത്രമല്ല അച്ഛൻ സുരേഷ് ഗോപിക്കൊപ്പം ചേർന്ന് നില്‍ക്കുന്ന ലക്ഷ്മിയുടെ ഫോട്ടോയാണ് സൃഷ്ടിച്ചിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.