രോഗപ്രതിരോധത്തിനും ചർമ്മത്തിൻ്റെ ആരോഗ്യത്തിനും ഉത്തമം: വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് ശീലമാക്കൂ, അതിശയിപ്പിക്കുന്ന മറ്റു ഗുണങ്ങളറിയാം,

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് വെണ്ടയ്ക്ക. വിറ്റാമിൻ എ, സി, കെ എന്നിവയാല്‍ സമ്പന്നമാണ് വെണ്ടയ്ക്ക.

ഇത് രോഗപ്രതിരോധ പ്രവർത്തനത്തെയും ചർമ്മത്തിൻ്റെ ആരോഗ്യത്തെയും എല്ലുകളുടെ ബലത്തെയും പിന്തുണയ്ക്കുന്നു.ദിവസവും ഒരു നേരം വെണ്ടയ്ക്കയിട്ട വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും ഗുണം ചെയ്യും.

വെണ്ടയ്ക്കയില്‍ ക്വെർസെറ്റിൻ, ഫ്ലേവനോയിഡുകള്‍ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്നു. വെണ്ടയ്ക്കയിട്ട വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥ സുഗമമായി പ്രവർത്തിപ്പിക്കുന്നതിന് സഹായകമാണ്

. നാരുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

വെണ്ടയ്ക്ക വെള്ളത്തിലെ ആൻ്റിഓക്‌സിഡൻ്റുകളും ലയിക്കുന്ന നാരുകളും കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിന് കാരണമാകുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. വെണ്ടയ്ക്ക വെള്ളത്തിലെ വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ദിവസവും ഇത് കഴിക്കുന്നത് രോഗങ്ങളെയും അണുബാധകളെയും ചെറുക്കാൻ സഹായിക്കും.

വിറ്റാമിൻ കെ, കാത്സ്യം തുടങ്ങിയവ അടങ്ങിയ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് ഓസ്റ്റിയോപെറോസീസ് സാധ്യത കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

വെണ്ടയ്ക്ക വെള്ളം ചർമ്മത്തിൻ്റെ ഘടന മെച്ചപ്പെടുത്തുകയും പാടുകള്‍ കുറയ്ക്കുകയും, ഇന്ത്യക്കാർക്കിടയില്‍ വളരെ സാധാരണമായ പിഗ്മെൻ്റേഷൻ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. വിറ്റാമിൻ എ, സി എന്നിവ അടങ്ങിയ വെണ്ടയ്ക്ക വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നു. വെണ്ടയ്ക്കയില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയാൻ സഹായിക്കുകയും ചെയ്യുന്നു.

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !