സ്വന്തം കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കാത്ത ദമ്പതികള്‍ വളരെ ചുരുക്കമാണ്. എന്നാല്‍, പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വന്ധ്യത അനുഭവിക്കുന്ന ധാരാളംപേരുണ്ട്.
ഇതിനായി ചികിത്സിച്ചിട്ടും ഫലം ലഭിക്കാത്ത നിരവധി ദമ്ബതികളുണ്ട്. ഇതിനെല്ലാം പരിപാരം എന്ന നിലയില്‍ ധാരാളം വീഡിയോകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്.ജലദോഷത്തിനും അതിന്റെ ലക്ഷണങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന മ്യൂസിനെക്‌സ് (Mucinex) എന്ന മരുന്ന് അല്ലെങ്കില്‍ അതിലെ സജീവ ഘടകമായ ഗൈഫെനെസിൻ അടങ്ങിയ മരുന്ന് കഴിച്ചാല്‍ എളുപ്പത്തില്‍ ഗർഭധാരണം നടക്കുമെന്നാണ് അനുഭവസ്ഥരായ സ്‌ത്രീകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പറയുന്നത്.
ജലദോഷത്തിന്റെ മരുന്ന് എങ്ങനെ ഗർഭധാരണത്തിന് സഹായിക്കും?
ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോള്‍ ബിജം സെർവിക്‌സിലൂടെ കടന്നുപോയി അണ്ഡവുമായി സംയോജിച്ചാണ് ഭ്രൂണം ഉണ്ടാവുന്നത്. അത് പിന്നീട് വളർന്ന് ഗർഭസ്ഥ ശിശുവാകുന്നു. ഇങ്ങനെയാണ് സാധാരണ രീതിയില്‍ ഗർഭധാരണം നടക്കുന്നത്.
എന്നാല്‍, സ്‌ത്രീയുടെ ആർത്തവ ചക്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ പുരുഷ ബീജത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളോ കാരണം ഇതേ രീതിയില്‍ സംഭവിക്കണമെന്നില്ല. ഇങ്ങനെ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നതാണ് വന്ധ്യതയ്‌ക്ക് കാരണമാകുന്നത്.
മാത്രമല്ല, ബീജം അണ്ഡത്തിനരികിലെത്തുന്നത് തടയുന്നതില്‍ സ്‌ത്രീ ശരീരത്തിലെ സെർവിക്കല്‍ മ്യൂക്കസ് (കട്ടിയുള്ള ദ്രാവകം) പലപ്പോഴും കാരണമാകുന്നു. യോനിയില്‍ കാണപ്പെടുന്ന ഈ മ്യൂക്കസ് പലപ്പോഴും പല രൂപത്തിലായിരിക്കും.
ഒരാളുടെ ആർത്തവ ചക്രം അനുസരിച്ചാകും ഇതിന്റെ രൂപത്തില്‍ മാറ്റം വരിക. നല്ല കട്ടിയുണ്ടെങ്കില്‍ ആ സമയത്ത് ഗർഭധാരണം നടക്കാൻ ബുദ്ധിമുട്ടായിരിക്കും. കാരണം ഇത് ബീജത്തെ ഉള്ളിലേക്ക് കടത്തിവിടുന്നത് തടയും.
എന്നാല്‍, ഈ സമയത്ത് ജലദോഷത്തിനുള്ള മരുന്ന് കഴിച്ചാല്‍, സെർവിക്കല്‍ മ്യൂക്കസ് നേർത്ത രൂപത്തിലാകും. ഇത് ഗർഭധാരണം എളുപ്പത്തിലാക്കാൻ സഹായിക്കും.
കൂടാതെ ചില ഫെർട്ടിലിറ്റി ട്രാക്കിംഗ് ആപ്പുകളും സെർവിക്കല്‍ മ്യൂക്കസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ മാറ്റാനായി ഉപയോഗിക്കാവുന്നതാണ്. സ്വന്തം ശരീരത്തിലെ മാറ്റങ്ങള്‍ തിരച്ചറിയാൻ സാധിച്ചാല്‍ തന്നെ ഗർഭധാരണം എളുപ്പമാക്കാൻ സാധിക്കുന്നതാണ്.
ശരിക്കും സംഭവിക്കുമോ?
മ്യൂസിനെക്‌സിന് ഗർഭധാരണത്തെ സഹായിക്കാൻ സാധിക്കുമെന്നതിന് ശാസ്‌ത്രീയമായ തെളിവുകളൊന്നും തന്നെയില്ല. 1982ല്‍ ഫെർട്ടിലിറ്റി ആൻഡ് സ്റ്റെറിലിറ്റി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമുണ്ട്.
അതില്‍ 40 ദമ്പതികളെ വച്ചാണ് പഠനം നടത്തിയിരിക്കുന്നത്. അതില്‍ വന്ധ്യതയെ സെർവിക്‌സുമായി ബന്ധപ്പെട്ട പ്രശ്‌നം എന്നാണ് നിർവചിച്ചിരിക്കുന്നത്.
പഠനത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് അവരുടെ ആർത്തവചക്രത്തിന്റെ അഞ്ചാം ദിവസം മുതല്‍ മൂന്ന് നേരം, 200 മില്ലിഗ്രാം ഗൈഫെനെസിൻ നല്‍കി. 40ല്‍ 15 പേർ ഗർഭിണികളായി. ഇത് ഗൈഫെനെസിൻ ഉപയോഗം കാരണമാകാമെന്നാണ് പഠനത്തിന്റെ നിഗമനങ്ങളില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഗർഭധാരണത്തിന് ഗൈഫെനെസിൻ മാത്രമാണ് കാരണമെന്ന് ആരോപിക്കാനും കഴിയില്ല.
മറ്റൊരു പഠനത്തില്‍, 600 മില്ലിഗ്രാം ഗൈഫെനെസിൻ ദിവസം രണ്ടുതവണ കഴിച്ചയാളില്‍ ബീജ ഉല്‍പ്പാദനവും ചലനശേഷിയും ഗണ്യമായി വർദ്ധിച്ചതായി കണ്ടെത്തി. എന്നാല്‍, ഈ പഠനത്തില്‍ പങ്കെടുത്ത പുരുഷന് 32 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു.
അതിനാല്‍, ഗൈഫെനെസിൻ മാത്രമാണ് ഇതിന് കാരണമെന്ന് അവിടെയും സ്ഥിരീകരിക്കാൻ സാധിച്ചില്ല. മ്യൂസിനെക്‌സിന്റെ നിർമാതാക്കളായ റെക്കിറ്റ് ഒരു പ്രസ്‌താവന ഇറക്കിയിരുന്നു. അതില്‍ പറയുന്നത്, ഈ മരുന്ന് ലേബല്‍ നിർദേശങ്ങള്‍ക്ക് അനുസൃതമായി മാത്രം കഴിക്കണം എന്നാണ്.
പാർശ്വഫലങ്ങള്‍
മതിയായ തെളിവുകളൊന്നും ഇല്ലാത്തതിനാല്‍, ശരീരത്തിന് ആവശ്യമില്ലാത്ത അളവില്‍ മരുന്നുകള്‍ കഴിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും.
അതിനാല്‍, ഗർഭിണിയാകാൻ ബുദ്ധിമുട്ടുണ്ടാവുകയാണെങ്കില്‍ എത്രയും വേഗം ഒരു ഡോക്‌ടറെ കണ്ട് മികച്ച പരിഹാരം തേടേണ്ടതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.